
പാലക്കാട്: തിരുമ്മിറ്റക്കോട്ടിലെ ഇരുമ്പകശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ ബൈക്ക് ഷോറൂമിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ ഷോറൂമിൽ നിർത്തിയിട്ടിരുന്ന 10 ബൈക്കുകൾ തകർന്നു. ആളപായമില്ല. ബുധനാഴ്ച്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. ഷൊർണൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് നിയന്ത്രണം നഷ്ടമായി സിറ്റി ഓട്ടോ ക്രാഫ്റ്റ് ബൈക്ക് ഷോറൂമിലേക്ക് ഇടിച്ചു കയറിയത്. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.