വഴിയിൽ വീണു കിടന്ന യുവാവിൻ്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി ദാരുണാന്ത്യം; സംഭവം വടക്കൻ പറവൂരിൽ

Published : Mar 08, 2025, 12:44 PM IST
വഴിയിൽ വീണു കിടന്ന യുവാവിൻ്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി ദാരുണാന്ത്യം; സംഭവം വടക്കൻ പറവൂരിൽ

Synopsis

ഇന്നലെ രാത്രി 9 മണിയോടെ വടക്കൻ പറവൂരിലേ സ്റ്റേഡിയം റോഡിലായിരുന്നു സംഭവം. കാർ ഇടിച്ച ടാക്സി ഡ്രൈവർ തന്നെ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. 

കൊച്ചി: വഴിയിൽ വീണു കിടന്ന യുവാവിൻ്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി ദാരുണാന്ത്യം. വടക്കൻ പറവൂർ സ്വദേശി മാറാത്തിപറമ്പിൽ പ്രേംകുമാർ(40) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ വടക്കൻ പറവൂരിലേ സ്റ്റേഡിയം റോഡിലായിരുന്നു സംഭവം. കാർ ഇടിച്ച ടാക്സി ഡ്രൈവർ തന്നെ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. ഗുരുതര പരിക്കേറ്റ പ്രേംകുമാറിനെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. ഇയാൾ വീണു കിടക്കുന്നത് കാണാതെ കാർ ദേഹത്തിലൂടെ കയറിയതെന്നാണ് സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

വിശ്വാസികൾ സന്ദർശിച്ചിരിക്കേണ്ട ഇടങ്ങളിലൊന്ന്, സൗദി അറേബ്യയിൽ വിശുദ്ധ ഖുർആൻ മ്യൂസിയം ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ മുൻഭാഗത്തെ പടിയിൽ പാമ്പ്, അറിയാതെ ചവിട്ടി, കടിയേറ്റ് മൂന്നാം ക്ലാസുകാരൻ മരിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ