
തൃശൂര്‍ : കുന്നംകുളം കമ്പിപാലത്ത് കാർ ഷോറൂമിൽ തീപിടുത്തം. ഇൻഡസ് മോട്ടോഴ്സിന്‍റെ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ട്രൂ വാല്യൂ ഷോപ്പ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിൽ സ്ഥാപനത്തിലെ ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചു. അഗ്നി രക്ഷാസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണച്ചു.
വീശിയടിച്ച കാറ്റിൽ രൂപം കൊണ്ട് 'അഗ്നി ടൊർണാഡോ', നിയന്ത്രണ വിധേയമാകാതെ ലോസാഞ്ചലസിലെ കാട്ടുതീ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam