
മലപ്പുറം: ജില്ലയിൽ പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിച്ചതിന് വിവിധ പൊലീസ് സ്റ്റേഷനുകളിലായി 232 കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു അബ് ദുൽകരീം അറിയിച്ചു. മാസ്‌ക് ധരിക്കാത്തത് പൊലീസ് നിരീക്ഷിച്ചുവരികയാണ്. ആരോഗ്യ ജാഗ്രതാ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികളാണ് പൊലീസ് കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ പൊലീസ് 102 കേസുകൾ കൂടി ശനിയാഴ്ച രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 151 പേരെ ഇന്നലെ അറസ്റ്റു ചെയ്തു.
നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ 63 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 3,200 ആയി. 4,054 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ജില്ലയിലാകെ ഇതുവരെ 1,899 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam