
എടക്കര: അനുവാദമില്ലാതെ ഉള്‍ക്കാട്ടിലെത്തിയ നാലുപേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. മരുതയിലെ ഉൾവനത്തിലെത്തി വെള്ളച്ചാട്ടത്തിന്റെ ചിത്രമെടുത്ത ഇവര്‍ ഇത് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ്‌ചെയ്യുുകയും ചെയ്തു.
തമിഴ്നാടിനോടുചേർന്ന കൊക്കോ എസ്റ്റേറ്റിന് സമീപമുള്ള വെള്ളച്ചാട്ടത്തിന്റെ ചിത്രവും അവിടെ എത്തിച്ചേരാനുള്ള വഴികളും സന്ദർശിക്കാൻ അനുയോജ്യമായ സമയവുമെല്ലാം യുവാക്കള്‍ പോസ്റ്റ് ചെയ്തിരുന്നു. കാട്ടുമൃഗങ്ങളും മാവോവാദി സാന്നിധ്യവുമുള്ള പ്രദേശമാണിവിടം. അനുവാദമില്ലാതെ വനത്തിൽ പ്രവേശിക്കുന്നത് കേരള വനനിയമപ്രകാരം കുറ്റകരമാണെന്ന് റെയ്ഞ്ച് ഓഫീസർ പറഞ്ഞു. മൂന്ന് എടവണ്ണ സ്വദേശികൾക്കും ഒരു മരുത സ്വദേശിക്കുമെതിരെയാണ് കേസെടുത്തത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam