
കൊച്ചി : കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഐ ഡെലി കഫേ ഉടമ ദീപക്കിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. അശ്രദ്ധമൂലമുളള മരണം, അശ്രദ്ധമൂലം മറ്റുളളവരുടെ ജീവൻ അപകടത്തിലാക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇഡ്ഡലി സ്റ്റീമർ പ്രവർത്തിപ്പിച്ചുവെന്നും ഇത് അപകടത്തിനിടയാക്കിയെന്നും പൊലീസ് എഫ് ഐ ആറിൽ പറയുന്നു.
കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപം ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. തീപ്പിടുത്തത്തിൽ ഒരാൾ മരിച്ചു. 4 പേർക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളിയായ സുമിത് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലു മണിക്കാണ് സംഭവം. അപകടം നടക്കുന്ന സമയത്ത് കടയിൽ ആളുകളുണ്ടായിരുന്നു. ഗുരുതരാവസ്ഥയിലായ സുമിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam