താമരശ്ശേരിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Published : Feb 06, 2025, 09:36 PM IST
താമരശ്ശേരിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Synopsis

ബുധനാഴ്ച രാത്രി 11.30 ഓടെ കോരങ്ങാട് - പുല്ലാഞ്ഞിമേട് റോഡില്‍ ആറ്റുസ്ഥലമുക്കില്‍ വെച്ചാണ് സംഭവം.

കോഴിക്കോട്: താമരശ്ശേരിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പൂനൂര്‍ കോളിക്കല്‍ സ്വദേശി കോളിക്കല്‍ വടക്കേപറമ്പ് മണ്ണട്ടയില്‍ ഷഹാബുദ്ദീന്‍ അല്‍ത്താഫി(31)നെയാണ് താമരശ്ശേരി എക്‌സൈസ് സംഘം പിടികൂടിയത്. ബുധനാഴ്ച രാത്രി 11.30 ഓടെ കോരങ്ങാട് - പുല്ലാഞ്ഞിമേട് റോഡില്‍ ആറ്റുസ്ഥലമുക്കില്‍ വെച്ചാണ് സംഭവം. ഇയാളില്‍ നിന്ന് 10.14 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എക്‌സൈസ് ഇന്‍സ്പക്ടര്‍ എജി തമ്പിയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് പ്രതീഷ് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ അജീഷ്, ഷാജു സിപി, സുബീഷ്, അഷില്‍ദ്, ഷിതിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

READ MORE: കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു, മുൻഭാഗം പൂർണമായും കത്തിയമർന്നു; ആളപായമില്ല
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് വർഷത്തോളമായി പൈവളികെയിലെ തോട്ടത്തിൽ പണി, ജമാലുദ്ദീൻ കൊലക്കേസ് പ്രതിയെന്ന് ആരുമറിഞ്ഞില്ല; ജാമ്യത്തിലിറങ്ങി മുങ്ങിയ ആൾ പിടിയിൽ
മുത്തശിയെ തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ചെറുമകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി