
ആലപ്പുഴ: കാപ്പാ കേസ് പ്രതി ഇലക്ട്രിക് പോസ്റ്റിന് മുകളില്‍ക്കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ, പ്രതിയുടെ അമ്മയുടെ കല്ലേറ്. താഴെയിറങ്ങിയ പ്രതി സുധാകരൻ പിന്നീട് ട്രാന്‍സ്‌ഫോമര്‍ തല്ലിത്തകര്‍ത്തു.
ചേര്‍ത്തല മുട്ടത്തിപ്പറമ്പിന് സമീപം ഭജനമഠം കണ്ടെയ്ന്‍മെന്റ് പ്രദേശത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. ഭജനമഠം ജങ്ഷനു സമീപം താമസിക്കുന്ന സുധാകരന്‍, സമീപത്തെ വീട്ടില്‍ പണിയെടുത്തതിന്റെ കൂലി നല്‍കിയില്ലെന്ന് ആരോപിച്ചാണ് വൈദ്യുതി തൂണിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
പ്രതിയുടെ അമ്മ ജയശ്രിയുടെ കല്ലേറില്‍ മണ്ണഞ്ചേരി എസ്‌ഐ ഡി ജയകുമാറിന് പരുക്കേറ്റു. തുടര്‍ന്ന് ജയശ്രീയെ അറസ്റ്റ് ചെയ്തു. ജയശ്രീയെയും കൊണ്ട് പൊലീസ് പോയ ശേഷമായിരുന്നു സുധാകരന്‍ ട്രാന്‍സ്‌ഫോമര്‍ അടിച്ചുതകര്‍ത്തത്.
പൊലീസിനെ ആക്രമിച്ചതിന് സുധാകരനെതിരെ കേസെടുത്തിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിനുകൂടി കേസെടുക്കുമെന്ന് സിഐ പറഞ്ഞു. അതേസമയം പൊലീസ് അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് ജയശ്രീയുടെ മകള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam