വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാർക്കെതിരെ കേസെടുത്തെന്ന് പരാതി

Published : Sep 14, 2023, 06:57 AM ISTUpdated : Sep 14, 2023, 07:22 AM IST
വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാർക്കെതിരെ കേസെടുത്തെന്ന് പരാതി

Synopsis

വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിച്ചത് മറ്റൊരു വാഹനമാണെന്നും റോഡിൽ കിടന്ന സ്ത്രീയ ആശുപത്രിയിലെത്തിച്ച തങ്ങളെ അന്യായമായി കേസിൽ ഉൾപ്പെടുത്തിയെന്നുമാണ് ബസ് ഉടമ പറയുന്നത്

പത്തനംതിട്ട: തിരുവല്ലയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ച ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തെന്ന് പരാതി. വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിച്ചത് മറ്റൊരു വാഹനമാണെന്നും റോഡിൽ കിടന്ന സ്ത്രീയ ആശുപത്രിയിലെത്തിച്ച തങ്ങളെ അന്യായമായി കേസിൽ ഉൾപ്പെടുത്തിയെന്നുമാണ് ബസ് ഉടമ പറയുന്നത്. ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും ഇവർ പരാതി നൽകി.

സെപ്റ്റംബർ രണ്ടിന് കറ്റോട് എന്ന സ്ഥലത്ത് വെച്ച് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തിരുനെൽവേലി സ്വദേശി സെല്ലൈ ദുരച്ചി പിന്നീട് മരിച്ചു. സംഭവത്തിൽ തിരുവല്ല-കോഴഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ ബസ് ഇടിച്ചല്ല സ്ത്രീ മരിച്ചതെന്നും മറ്റൊരു വാഹനമാണ് ഇടിച്ചതെന്നുമാണ് ജീവനക്കാർ പറയുന്നത്. സിസിടിവി ഇല്ലാത്ത പ്രദേശത്താണ് അപകടം നടന്നത്. ദൃക്സാക്ഷികളോട് പോലും അന്വേഷിക്കാതെയാണ് പൊലീസ് കേസ് എടുത്തതെന്ന് ബസ് ഉടമയും പറയുന്നു.

തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ നിപ പരിശോധനാഫലം, തലസ്ഥാനത്തെ മെഡിക്കൽ വിദ്യാർത്ഥി നിപ നെഗറ്റീവ്

എന്നാൽ ബസ് തട്ടിയാണ് സ്ത്രീ റോഡിൽ വീണതെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായെന്നാണ് തിരുവല്ല പൊലീസ് പറയുന്നത്. കേസ് എടുത്തതിൽ പിഴവ് പറ്റിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. 

asianet news

 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി