
ചാരുംമൂട്: ക്വാറന്റൈൻ ലംഘിച്ച് വീടിന് പുറത്ത് പോയ യുവാവിനെതിരെ നൂറനാട് പൊലീസ് കേസെടുത്തു. തമിഴ്‌നാട് സ്വദേശിയും ചുനക്കരയിലെ സ്ഥിര താമസക്കാരനുമായ ഇസഖിരാജ് (35)നെതിരെയാണ് കേസടുത്തത്. തമിഴ്‌നാട്ടിൽ പോയി മടങ്ങിയ ഇയാൾ അടൂർ സർക്കാർ ആശുപത്രിയിൽ ക്വാറന്റൈനിൽ ആയിരുന്നു.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞുവരവെയാണ് കാലവധിയ്ക്ക് മുമ്പായി കഴിഞ്ഞ ദിവസം ഇയാൾ വീടിന് പുറത്തു പോയത്. പരാതിയെ തുടർന്ന് ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ അനീഷ്, ഷെരീഫ് എന്നിവരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് എതിരെ കർശന നടപടികൾ ഉണ്ടാവുമെന്ന് സിഐ വി. ആർ. ജഗദീഷ് പറഞ്ഞു.
Read Also: ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; യുവാക്കൾ പിടിയിൽ
കൊവിഡ് കാലത്തെ ക്വാറന്റൈൻ കഥ പറഞ്ഞ് 'അരികിൽ'; വൈറലായി ഹ്രസ്വചിത്രം
ക്വാറന്‍റീനില്‍ നിന്നും മുങ്ങുന്നവരെ പൊക്കാന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ്!
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam