ഭോപ്പാൽ: കൊവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് 22കാരിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാ​ഗർ ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ 20വയസുകാരായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.  

കഴിഞ്ഞയാഴ്ചയാണ് ക്വാറന്റൈൻ കേന്ദ്രത്തിന് പുറത്തെ താത്കാലിക കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവാക്കൾ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയത്. ശേഷം ഈ ദ‌ൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പ്രതികൾക്കെതിരെ ഐപിസി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

Reada Also: കൊവിഡ് കാലത്തെ ക്വാറന്റൈൻ കഥ പറഞ്ഞ് 'അരികിൽ'; വൈറലായി ഹ്രസ്വചിത്രം

ക്വാറന്‍റീനില്‍ നിന്നും മുങ്ങുന്നവരെ പൊക്കാന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ്!

'ചെക്ക്പോസ്റ്റിൽ വിളിക്കാതെ പോയി കൊവിഡ് വാങ്ങിയാൽ ഹീറോയല്ല, സീറോ ആകും'; ഒരു ഡോക്ടറുടെ കുറിപ്പ്