തീയറ്ററുകാരന് മറ്റൊരു തീയറ്ററുകാരന്‍റെ പണി! രേഖാചിത്രത്തിന്‍റെ 2 ഷോകൾ മുടക്കി, ഒരു ലക്ഷം നഷ്ടം, പൊലീസ് കേസ്

Published : Mar 05, 2025, 04:11 PM ISTUpdated : Mar 05, 2025, 04:13 PM IST
തീയറ്ററുകാരന് മറ്റൊരു തീയറ്ററുകാരന്‍റെ പണി! രേഖാചിത്രത്തിന്‍റെ 2 ഷോകൾ മുടക്കി, ഒരു ലക്ഷം നഷ്ടം, പൊലീസ് കേസ്

Synopsis

സീറ്റ് ബുക്കിങിൽ തട്ടിപ്പ് നടത്തി സിനിമാ തീയറ്റര്‍ കാലിയാക്കി ഒരു ലക്ഷം രൂപ നഷ്ടം വരുത്തിയെന്ന പരാതിയില്‍ മറ്റൊരു തീയറ്റര്‍ ഉടമക്കെതിരെ കേസ്. കാഞ്ഞങ്ങാട് വിജിഎം തീയറ്റര്‍ ഉടമ പികെ ഹരീഷിനെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. രേഖാചിത്രം എന്ന സിനിമയുടെ രണ്ട് ഷോകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ദീപ്തി തീയറ്റര്‍ ഉടമ കെ.എം രാജ്കുമാറാണ് പരാതി നല്‍കിയത്.

കാസര്‍കോട്:സീറ്റ് ബുക്കിങിൽ തട്ടിപ്പ് നടത്തി സിനിമാ തീയറ്റര്‍ കാലിയാക്കി ഒരു ലക്ഷം രൂപ നഷ്ടം വരുത്തിയെന്ന പരാതിയില്‍ മറ്റൊരു തീയറ്റര്‍ ഉടമക്കെതിരെ കേസ്. കാഞ്ഞങ്ങാട് വിജിഎം തീയറ്റര്‍ ഉടമ പികെ ഹരീഷിനെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.രേഖാചിത്രം എന്ന സിനിമയുടെ രണ്ട് ഷോകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ദീപ്തി തീയറ്റര്‍ ഉടമ കെ.എം രാജ്കുമാറാണ് പരാതി നല്‍കിയത്. തന്‍റെ തീയറ്ററിന്‍റെ ഓണ്‍ലൈന്‍ സീറ്റ് ബുക്കിംഗില്‍ കാഞ്ഞങ്ങാട് വിജിഎം തീയറ്റര്‍ ഉടമ പികെ ഹരീഷ് തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

ഓണ്‍ലൈൻ വഴി സീറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒന്‍പത് മിനിറ്റിനുള്ളിലാ് പണം അടയ്ക്കേണ്ടത്.എന്നാൽ, പണം അടയ്ക്കാതെ ഒന്‍പതാം മിനിറ്റിന് തൊട്ട് ബുക്ക് ചെയ്തത് മുഴുവന്‍ റദ്ദാക്കും. ഉടൻ വീണ്ടും ബുക്ക് ചെയ്യും. ഇങ്ങനെ ഓരോ ഒന്‍പത് മിനിറ്റിലും ദീപ്തി തീയറ്ററിലെ സിനിമയ്ക്കായി ബുക്ക് ചെയ്തു കൊണ്ടേയിരുന്നു. ഈ സമയം ടിക്കറ്റ് എടുക്കാൻ ഓണ്‍ലൈനില്‍ നോക്കുന്നവര്‍ക്ക് എല്ലാ സീറ്റും ബുക്ക് ചെയ്തതായാണ് കാണുക. തീയറ്റര്‍ കൗണ്ടറില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നോക്കുമ്പോഴും ഒരു സീറ്റും ബാക്കിയില്ലെന്നാണ് കാണിക്കുക. സിനിമ തുടങ്ങിയപ്പോള്‍ ഒരാള്‍ പോലും എത്താത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മുഴുവന്‍ ടിക്കറ്റുകളും റദ്ദാക്കിയതായി കണ്ടതെന്ന് കെഎം രാജ്കുമാര്‍ പറഞ്ഞു.

ദീപ്തി തീയറ്ററിലെ ജനുവരി 12നുള്ള മോണിങ് ഷോയും മാറ്റിനിയുമാണ് ഈ തട്ടിപ്പില്‍ മുടങ്ങിയത്.ആരാണ് പിന്നിലെന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പൊലീസ് കണ്ടെത്തുകയായിരുന്നു.വിജിഎം തീയറ്ററില്‍ രേഖാചിത്രം നന്നായി ഓടുന്നതിനിടെയാണ് ദീപ്തി തീയറ്ററിനും ഈ സിനിമ ലഭിച്ചത്. ഇതിലുള്ള വിരോധമാണ് തട്ടിപ്പിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വയനാട് ടൗൺഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ബിജെപി; 'ഞാൻ ഉറക്കെ ചിരിച്ചുവെന്ന് കൂട്ടുക'; മന്ത്രിയുടെ മറുപടി
എടത്തലയിൽ സ്‌കൂൾ ബസിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തിൽ 18കാരനായ വിദ്യാർത്ഥി മരിച്ചു