മനേക ഗാന്ധി ഇടപെട്ടു; തിരുവനന്തപുരത്ത് തെരുവുനായയെ വിഷം കൊടുത്തു കൊന്ന മധ്യവയസ്കനെതിരെ കേസ്

Published : Oct 30, 2026, 11:45 PM IST
Thiruvananthapuram Stray Dog Killing

Synopsis

തിരുവനന്തപുരത്ത് തെരുവുനായയെ വിഷം കൊടുത്തു കൊന്ന മധ്യവയസ്കനെതിരെ കേസ്. മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ ഇടപെടലിന് പിന്നാലെ വെഞ്ഞാറമൂട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ആനാകുടി ഊന്നൻപാറ സ്വദേശി രജിനെതിരെയാണ് ആണ് കേസെടുത്തത്.

തിരുവനന്തപുരം: വാമനപുരത്തിന് സമീപം തെരുവുനായയെ വിഷം നൽകി കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ ഇടപെടലിന് പിന്നാലെ മധ്യവയസ്കനെതിരെ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. ആനാകുടി ഊന്നൻപാറ സ്വദേശി രജിനെതിരെയാണ് (58) മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമപ്രകാരം കേസെടുത്തത്. മനേക ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് കുഴിച്ചിട്ട ജഡം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി.

വ്യാഴാഴ്ച ആനാകുടി മുളവന സ്കൂളിന് സമീപമായിരുന്നു സംഭവം. പ്രദേശത്ത് ഉണ്ടായിരുന്ന തെരുവുനായയ്ക്ക് പ്രതി വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു. വിവരം അറിഞ്ഞ 'ഓപ്പറേഷൻ സ്ട്രീറ്റ് ഡോഗ് ഓർഗനൈസേഷൻ' ഭാരവാഹികൾ പൊലീസിൽ പരാതി നൽകുകയും മൃഗസംരക്ഷണ പ്രവർത്തക കൂടിയായ മനേക ഗാന്ധിയെ വിവരമറിയിക്കുകയും ചെയ്തു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

എന്നാൽ പൊലീസ് കേസെടുക്കാതായതോടെ മനേക ഗാന്ധി റൂറൽ എസ്പിയെ നേരിട്ട് ബന്ധപ്പെട്ട് അടിയന്തര അന്വേഷണത്തിന് നിർദേശം നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. നെടുമങ്ങാട് തഹസിൽദാറിന്‍റെ സാന്നിധ്യത്തിൽ പുറത്തെടുത്ത ജഡം വാമനപുരം വെറ്റിനറി സർജന്‍റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം ചെയ്തു.

വിഷം ഉള്ളിൽച്ചെന്നാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. ഇതോടെ രജിനെതിരെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾ പതിവായി അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ വിഷം കൊടുത്ത് കൊല്ലാറുണ്ടെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലിരുന്ന് ഉറങ്ങിപ്പോയ യുവതിയുടെ ഒന്നര ലക്ഷം രൂപയുടെ ഐ ഫോണ്‍ കവര്‍ന്നു; യുവാവ് പിടിയിൽ
പത്തനംതിട്ടയിലെ പട്ടാഴിമുക്കിൽ നഗ്നനായി എത്തുന്ന അജ്ഞാതനെ ഭയന്ന് ജനങ്ങൾ; ദൃശ്യം പതിഞ്ഞത് മീൻകടയിലെ ക്യാമറയിൽ