
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ഐ ഫോണ്‍ കവര്‍ന്ന കേസില്‍ യുവാവ് പിടിയിലായി. മലപ്പുറം തൃപ്പങ്ങോട്ട് ചമ്രവട്ടം സ്വദേശി മുഹമ്മദ് റാഫിയെ (44) ആണ് കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരൂരിലേക്ക് പോകാനായി ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ ക്ലോക്ക് റൂമിന് മുന്‍വശത്തുള്ള സ്റ്റീല്‍ ബെഞ്ചില്‍ ഇരിക്കുകയായിരുന്നു യുവതി. ഉറങ്ങിപ്പോയ യുവതിയുടെ സമീപത്തായി വെച്ചിരുന്ന 1.5 ലക്ഷം രൂപ വിലവരുന്ന ആപ്പിള്‍ 16 പ്രോ മാക്സ് മോഡല്‍ ഫോണ്‍ ആണ് മോഷണം പോയത്. തുടര്‍ന്ന് യുവതി റെയില്‍വേ പൊലീസിന് പരാതി നല്കി. എസ് ഐ അനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റാഫിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam