Rape case : സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: പ്രതിക്ക് 14 വർഷം തടവും പിഴയും

Published : Mar 21, 2022, 09:30 PM IST
Rape case : സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: പ്രതിക്ക് 14 വർഷം തടവും പിഴയും

Synopsis

സ്‌കൂൾ വിദ്യാർത്ഥികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് പതിനാല് വർഷം തടവും 30000 രൂപ പിഴയും. വണ്ടിപ്പെരിയാർ സ്വദേശി യേശുരാജനെയാണ് കട്ടപ്പന അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്

വണ്ടിപ്പെരിയാർ: സ്‌കൂൾ വിദ്യാർത്ഥികളെ (Students) പീഡിപ്പിക്കാൻ (Rape) ശ്രമിച്ച കേസിലെ പ്രതിക്ക് പതിനാല് വർഷം തടവും (Fourteen years imprisonment)  30000 രൂപ പിഴയും. വണ്ടിപ്പെരിയാർ സ്വദേശി യേശുരാജനെയാണ് കട്ടപ്പന അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2018 ലു 2019 ലുമായി വണ്ടിപ്പെരിയാർ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലാണ് യോശുരാജനെതിരായ വിധി.

രണ്ടു കേസിലും ഐപിസി  നിയമ പ്രകാരം അഞ്ചു വർഷം തടവും പോക്‌സോ പ്രകാരം രണ്ടു വർഷം തടവും 15000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയൊടുക്കിയില്ലെങ്കിൽ ഓരോ കേസിലും 3 മാസം വീതം തടവും അനുഭവിക്കണം.

സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് സഹോദരന്റെ സാമ്പത്തിക തട്ടിപ്പ്, സുനിൽ ഗോപി അറസ്റ്റിൽ

കോയമ്പത്തൂർ: നടനും എംപിയുമായ സുരേഷ് ഗോപിയുടെ (Suresh Gopi) പേര് പറഞ്ഞ് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ (Financil Fraud) സഹോദരൻ സുനിൽ ഗോപി (Sunil Gopi) അറസ്റ്റിൽ. കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവച്ച് ഭൂമി വിൽക്കാൻ ശ്രമിക്കുകയും നൽകിയ അഡ്വാൻസ് തുക തിരിച്ച് നൽകാതിരിക്കുകയും ചെയ്തുവെന്ന ഗിരിധരൻ എന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.  കേസിൽ കോയമ്പത്തൂരിലെ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസാണ് സുനിൽ ഗോപിയെ അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ റിമാന്റിലാണ്. 

അതേസമയം സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപി കൂടുതൽ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി  കോയമ്പത്തൂരിലെ പരാതിക്കാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭൂമി ഇടപാടിലൂടെ തട്ടിയെടുത്ത 97 ലക്ഷം കൂടാതെ ഒരു കോടി കൂടി ആവശ്യപ്പെട്ടു. സുരേഷ് ഗോപിയുടെ സഹോദരൻ എന്നു പരിചയപ്പെടുത്തിയാണ് സ്ഥലം വിൽപനയ്ക്ക് എത്തിയതെന്നും പരാതിക്കാരിലൊരാളായ രാജൻ പറഞ്ഞു.

കഴിഞ്ഞ കൊല്ലം നവംബറിലാണ് ഇടപാട് നടന്നത്. ഈ ഭൂമി മറ്റൊരാളുടെ പേരിലാണെന്ന വിവരം മറച്ചു വച്ചാണ് കോയമ്പത്തൂരിലെ ഗ്രീൻസ് പ്രോപ്പർട്ടി ഡവലപ്പേഴ്സിൽ നിന്ന് 97 ലക്ഷം രൂപ കൈപ്പറ്റിയത്. 72 ലക്ഷം രൂപാ സുനിലിൻ്റെ അക്കൗണ്ടിലേക്കും 25 ലക്ഷം രണ്ട് സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കുമാണ് കൈമാറിയത്. ഒരു കോടി രൂപ കൂടി ആവശ്യപ്പെട്ടതോടെ റിയൽ എസ്റ്റേറ്റ് കമ്പനി തട്ടിപ്പ് തിരിച്ചറിഞ്ഞു.

സുരേഷ് ഗോപിയുടെ സഹോദരനെന്ന് പരിചയപ്പെടുത്തിയാണ് ഇടപാടിനെത്തിയത്. സുനിൽ അറസ്റ്റിലായതിന് പിന്നാലെ 25 ലക്ഷം കൈപ്പറ്റിയ റീനയും ഭർത്താവ് ശിവദാസും പണം മടക്കി നൽകാൻ സന്നദ്ധത അറിയിച്ചതായി റിയൽ എസ്‌റ്റേറ്റ് കമ്പനി അറിയിച്ചു. ഇക്കാര്യത്തിൽ പൊലീസ് മധ്യസ്ഥതയിൽ കോയമ്പത്തൂരിൽ ചർച്ച നടക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മൈക്ക് പിന്നെയും പിണങ്ങി', പക്ഷെ ഇക്കുറി പിണങ്ങാതെ മുഖ്യമന്ത്രി
പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും സൗജന്യ ചികിത്സാ പദ്ധതിയുമായി അനിൽ അക്കര