
തിരുവനന്തപുരം: ജോലിക്കിടെ ഗൃഹനാഥന് സംഭവിച്ച ദുരന്തം (Accident) ഒരു കുടുംബത്തിന്‍റെ ഭാവി മുഴുവൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പെയിന്‍റിംഗ് (Painting) പണിക്കിടെ വൈദ്യുതാഘാതമേറ്റാണ് ഭിന്നശേഷിക്കാരനായ അനില്‍ കുമാറിന്‍റെ (Anil Kumar) വലതു കൈ മുറിച്ചു മാറ്റിയത്. ഭിന്നശേഷിക്കാരിയായ (Differently Abled) ഭാര്യയും രണ്ടു പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം അനിലിന്‍റെ തുടർചികിത്സക്കുപോലും നിവർത്തിയില്ലാത്ത അവസ്ഥയിലാണ്.
അനിൽ കുമാറിനും പ്രഭയ്ക്കും ജന്മനാ സംസാരിക്കാനും കേേൾക്കാനുമാകില്ല.. വൈകല്യങ്ങളെ മറികടന്ന് അധ്വാനിച്ച് അവർ ജീവിതത്തിൽ സ്വർഗം പണിതു. വിളപ്പിൽ പഞ്ചായത്തിൻെറ സഹായത്തോടെ വച്ച കുഞ്ഞുവീട്ടിൽ രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം സന്തോഷത്തോടെയായിരുന്നു ജീവിതം. പെയിൻറിഗ് തൊഴിലാളിയായിരുന്നു അനിൽ.
വീടിൻെറ രണ്ടാം നിലയിൽ പെയ്ൻറ് ചെയ്യുന്നതിനെ ഇരുമ്പ് ഏണി കൈയിൽ നിന്നും തെന്നിമാറി തൊട്ടടുത്ത ഇലക്ട്രിക് ലൈനിൽ വീണു. കഴിഞ്ഞെ സ്പതെബറിലുണ്ടായ ദുരന്തത്തിൽ അനിലിന്റെ വതുകൈ നഷ്ടമായി. ശരീരമാസകലം പൊള്ളി. ഒന്നര ആഴ്ച ഐസിയുവിൽ കഴിഞ്ഞ അനിലിന് ജീവൻ തിരിച്ചുകിട്ടിയെന്ന് മാത്രം. പൊള്ളലേറ്റ ചില ഭാഗങ്ങളിൽ പ്ലാസ്റ്റിക് സർജറി കഴിഞ്ഞു. ഇനി തുടർ ചികിത്സക്ക് വലിയൊരു തുക വേണം. കുടുബംത്തിന്റെ എല്ലാ ആശ്രയവുമായ അനിലിന്റെ കൈനഷ്ടമായതോടെ മക്കളുടെ പഠിത്തം ഉള്‍പ്പെടെ പ്രതിസന്ധിയിലായി.
പ്രഭയുടെ രണ്ടു സഹോദരിമാരും ബധിരരും മൂകരുമാണ്. സംസാരിക്കാൻ കഴിവുള്ള ലാലി എന്ന സഹോദരി മാത്രമാണ് സഹായത്തിനുള്ളത്. സഹായിക്കാനാകുന്നവർ കയ്യയച്ച് സഹായിച്ചാൽ മാത്രമേ ഈ പാവപ്പെട്ട കുടുംബത്തിൻറെ കണ്ണീർ മാറൂ.