ഹരിപ്പാട് കൊവിഡ് ബാധിതന്‍ കടകളില്‍ എത്തിയതായി വ്യാജ പ്രചാരണം; പ്രവാസിക്കെതിരെ കേസ്

By Web TeamFirst Published Jun 6, 2020, 7:20 PM IST
Highlights

കച്ചേരി ജംഗ്ഷനിലെ കടകളിൽ കൊവിഡ് ബാധിതനായ ആൾ എത്തിയിരുന്നതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൊലീസിൽ പരാതി നൽകിയിരുന്നു

ഹരിപ്പാട്: നഗരത്തിലെ ചില വ്യാപാര സ്ഥാപനങ്ങളിൽ കൊവിഡ് ബാധിതനായ ആൾ എത്തിയിരുന്നതായി വ്യാജ പ്രചാരണം നടത്തിയതിന് പ്രവാസി മലയാളിക്ക് എതിരെ പൊലീസ് കേസെടുത്തു. കച്ചേരി ജംഗ്ഷനിലെ കടകളിൽ കൊവിഡ് ബാധിതനായ ആൾ എത്തിയിരുന്നതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൊലീസിൽ പരാതി നൽകിയിരുന്നു. 

Read more: 'ആന ചരിഞ്ഞ കേസിലെ പ്രതി'; അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്‍റെ ചിത്രം വ്യാജമായി പ്രചരിക്കുന്നു

പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി. ബഹ്റൈനിലുള്ള വീയപുരം സ്വദേശി കോശി തോമസിനെതിരെ കേസെടുത്തതായി സി ഐ ഫയാസ് പറഞ്ഞു.

Read more: 'കൊവിഡ് ബാധിതന്‍ എത്തി, അമ്പലപ്പുഴ കച്ചേരിമുക്കിലെ കടകളില്‍ പോകുമ്പോള്‍ സൂക്ഷിക്കുക'; വൈറലായ സന്ദേശം വ്യാജം

Read more: മുംബൈയിൽ നിന്നെത്തിയ യുവാവിന്‍റെ പേരില്‍ വ്യാജപ്രചരണം, സാധനം പോലും നല്‍കാത്ത നാട്ടുകാര്‍ക്കെതിരെ മുഖ്യമന്ത്രി

click me!