
ചാത്തന്നൂർ: തെരുവുനായ്ക്കളെ പേടിച്ച് തെങ്ങിൽക്കയറിയ പൂച്ചയെ നാല് ദിവസത്തിന് ശേഷം താഴെയിറക്കി. തെങ്ങിൽ കയറിയെങ്കിലും താഴെ ഇറങ്ങാനാകാതെ കുടുങ്ങിയ പൂച്ചയെ അഗ്നിശമന സേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ചാത്തന്നൂർ തിരുമുക്ക് സെന്റ് ജോർജ് യുപി സ്കൂൾ പരിസരത്തെ വലിയ തെങ്ങിലാണ് പൂച്ച കയറിക്കുടുങ്ങിയത്.
പൂച്ചയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട വിദ്യാർഥികളാണ് തെങ്ങിനു മുകളിൽ പൂച്ചയെ കണ്ടെത്തിയത്. ഉടൻ പ്രധാനാധ്യാപകൻ ബിനിൽ മാത്യുവിനെ വിവരം അറിയിച്ചു. മഴകൊണ്ട് തണുത്ത് വിറച്ചു അവശനിലയിലായിരുന്നു പൂച്ച. പ്രദേശത്തെ ചിലർ തെങ്ങിൽക്കയറി പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ സംഭവം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ ശ്രദ്ധയിലുമെത്തി.
പൂച്ചയെ രക്ഷിക്കണമെന്ന് മന്ത്രിയും നിർദേശം നൽകി. ഒടുവിൽ പരവൂർ അഗ്നിരക്ഷാനിലയത്തിലെ നിന്ന് സ്റ്റേഷൻ ഓഫിസർ ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി. പൂച്ചയെ താഴെ ഇറക്കാനായി ഫയർമാൻമാരായ അജിത്, ഡൊമനിക് എന്നിവർ ഏണി ഉപയോഗിച്ചു തെങ്ങിനു മുകളിൽ കയറി.
ഇരുപതോളം ആളുകളെ കടിച്ച അക്രമാസക്തമായ തെരുവ് നായ ചത്തു; പേ വിഷബാധയെന്ന് സംശയം, ആശങ്ക