അജ്ഞാതരോഗം ബാധിച്ച് കുട്ടനാട്ടില്‍ കന്നുകാലികള്‍ ചാവുന്നു

By Web TeamFirst Published Jun 3, 2021, 10:53 AM IST
Highlights

വെള്ളപൊക്കത്തെ തുടര്‍ന്ന് കന്നുകാലികള്‍ പ്രതിസന്ധിയിലാണ്. തീറ്റ ലഭിക്കാനില്ലാത്ത അവസ്ഥയാണുള്ളത്. വ്യാപകമായി കന്നുകാലികള്‍ക്ക് പനിയും കുളമ്പ്രോഗവും പടര്‍ന്ന് പിടിക്കുന്നുണ്ട്.

എടത്വ: അജ്ഞാതരോഗം ബാധിച്ച് തലവടിയില്‍ പശുക്കള്‍ ചത്തു. തലവടി ഗ്രാമ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ഒട്ടിയാറയില്‍ മിനിയുടെ പശുവാണ് ഇന്ന് രാവിലെ ചത്തത്. വേന്മന വീട്ടില്‍ തങ്കമണിയുടെ പശുവും കഴിഞ്ഞദിവസം ചത്തിരുന്നു. വെള്ളപൊക്കത്തെ തുടര്‍ന്ന് കന്നുകാലികള്‍ പ്രതിസന്ധിയിലാണ്. തീറ്റ ലഭിക്കാനില്ലാത്ത അവസ്ഥയാണുള്ളത്. വ്യാപകമായി കന്നുകാലികള്‍ക്ക് പനിയും കുളമ്പ്രോഗവും പടര്‍ന്ന് പിടിക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!