
അമ്പലപ്പുഴ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് മാന്തി മാറ്റിയ മരക്കുറ്റിയിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. നീർക്കുന്നം തേവരുനട ക്ഷേത്രക്കുളത്തിന് സമീപത്ത് റോഡ് നിർമാണം നടക്കുന്ന ഭാഗത്ത് നിന്നായിരുന്നു പാമ്പിനെ കണ്ടത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പ്രത്യേകതരം തുണി സഞ്ചിയിൽ പിടിച്ച പെരും പാമ്പിന് 7 അടി നീളും 30 ഇഞ്ച് വണ്ണം നൂറ് കിലോയുടെ താഴെ ഭാരവുമുണ്ട്. പറവൂർ തൂക്കുകുളത്തെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ സ്നേക്ക് റെസ്ക്യൂ വിഭാഗത്തിലെ അംഗങ്ങളായ അരുൺ, സി മോഹൻ, നവീൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു; നഴ്സിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
https://www.youtube.com/watch?v=uyZ_dB7mvm0&t=12s
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam