ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി കറക്കം; നിരവധി കേസുകളിലെ പ്രതി ചേർത്തല പൊലീസിന്റെ പിടിയിലായി

Published : Nov 24, 2026, 06:57 PM IST
Bike theft

Synopsis

ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ കുപ്രസിദ്ധ ക്രിമിനൽ ചേർത്തലയിൽ പൊലീസിന്റെ പിടിയിലായി. നിരവധി കേസുകളിൽ പ്രതിയായ തോപ്പുവെളി വീട്ടിൽ നെബു ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചേർത്തല: ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ചേർത്തല പൊലീസിന്റെ പിടിയിലായി. ചേർത്തല സിഎംസി 14-ൽ തോപ്പുവെളി വീട്ടിൽ നെബു (43) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ചേർത്തല കെഎസ്ഇബി ഓഫീസിനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മോഷ്ടിച്ച ബൈക്കുമായി പ്രതി ചേർത്തല ഭാഗത്ത് കറങ്ങിനടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്.

ആലപ്പുഴ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മുൻപും നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള കാപ്പ നിയമപ്രകാരമുള്ള നടപടികളും ഇയാൾ മുൻപ് നേരിട്ടിട്ടുണ്ട്. ചേർത്തല പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐമാരായ ബജിത്ത് ലാൽ, മധുസൂദനൻ, സിപിഒമാരായ അരുൺകുമാർ എൻ ഡി, ഷിനു, സുജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സാധനം വാങ്ങി കടയിൽ കൊടുത്തത് നൂറ് രൂപയുടെ 12 പഴയ നോട്ടുകൾ; സംശയം തോന്നി പൊലീസിനെ വിളിച്ചു, പിടികൂടിയത് 63 കള്ളനോട്ടുകൾ
മലപ്പുറത്ത് പത്തുവയസ്സുകാരിയെ 70-കാരൻ പീഡിപ്പിക്കുന്ന ദൃശ്യം ഒളിച്ചിരുന്ന് പകർത്തി ഫോണിൽ സൂക്ഷിച്ചു; 46-കാരൻ അറസ്റ്റിൽ