അടുത്ത വീട്ടിലെ ഏണിയെടുത്ത് ടെറസിൽ കയറി, വാതിൽ പൊളിച്ച് അകത്തുകടന്നു, ഉറങ്ങിക്കിടന്ന യുവതിയുടെ മാല കവര്‍ന്നു; ദൃശ്യം സിസിടിവിയില്‍

Published : Jan 13, 2026, 08:21 PM IST
robbery

Synopsis

സമീപ വീട്ടില്‍നിന്ന് ഏണി എത്തിച്ച് വീടിന്റെ മുകള്‍ നിലയില്‍ കയറിയ മോഷ്ടാവ്, പുറത്തേക്കുള്ള വാതില്‍ തുറന്നാണ് അകത്തുകടന്നത്. മുകള്‍ നിലയിലെ മുറികളിലെല്ലാം കയറിയ മോഷ്ടാവ് അലമാരകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ വാരി വലിച്ചിട്ടു.

മലപ്പുറം: കരുളായി പള്ളിക്കുന്നില്‍ വീടിന്റെ വാതില്‍ തുറന്ന് അകത്തു കയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന യുവതിയുടെ മാല പൊട്ടിച്ചെടുത്തു. പള്ളിക്കുന്നിലെ പാറക്കല്‍ അഷ്‌റഫിന്റെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. അഷ്‌റഫിന്റെ മകള്‍ ഡോ. ഷംനയുടെ മൂന്നര ഗ്രാമോളം വരുന്ന സ്വര്‍ണമാലയാണ് കവര്‍ന്നത്. സമീപ വീട്ടില്‍നിന്ന് ഏണി എത്തിച്ച് വീടിന്റെ മുകള്‍ നിലയില്‍ കയറിയ മോഷ്ടാവ്, പുറത്തേക്കുള്ള വാതില്‍ തുറന്നാണ് അകത്തുകടന്നത്. മുകള്‍ നിലയിലെ മുറികളിലെല്ലാം കയറിയ മോഷ്ടാവ് അലമാരകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ വാരി വലിച്ചിട്ടു. തുടര്‍ന്നാണ് ഷംന ഉറങ്ങുന്ന മുറിയിലെത്തി മാല പൊട്ടിച്ചത്. മാല പൊട്ടിക്കുന്നതിനിടെ ഷംന ഉണര്‍ന്ന് ബഹളം വെച്ചെങ്കിലും തുറന്നിട്ട വാതിലിലൂടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. 

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വീട്ടി ലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞയുടന്‍ പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ കൂറ്റമ്പാറ, വലമ്പുറം മേഖലകളിലും സമാനമായ മോഷണശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങളുമായി പുതിയ മോഷണത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് മോഷണ ശല്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മോഷ്ടാവിനെ എത്രയും വേഗം പിടികൂടണമെന്നാണ് ജനകീയ ആവശ്യം. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുറെയധികം ദിവസത്തിന് ശേഷം പെയ്ത മഴ, റോഡിൽ നിറഞ്ഞ് നുരയും പതയും; നാട്ടുകാർക്കും യാത്രക്കാർക്കും കൗതുകം
'ഒരു കൈ നീട്ടി മരണത്തെ തോൽപ്പിച്ചു', വെള്ളത്തിൽ മുങ്ങിത്താഴ്ന്ന പരുന്തിനെ രക്ഷപ്പെടുത്തി, യുവാവിന് കയ്യടി