പൊറോട്ട ഇല്ലെങ്കിൽ അടി?  കൊല്ലത്തെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Published : May 14, 2025, 12:21 PM IST
പൊറോട്ട ഇല്ലെങ്കിൽ അടി?  കൊല്ലത്തെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Synopsis

മുഖ്യ പ്രതിയായ മങ്ങാട് സ്വദേശി നിഖിലേഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ സുഹൃത്തായ പ്രതി കൂടി ഇനി പിടിയിലാകാനുണ്ട്. ഇരുവരും ചേർന്നാണ് കടയുടയെ ക്രൂരമായി മർദ്ദിച്ചത്.

കൊല്ലം: കിളികൊല്ലൂരിൽ പൊറോട്ട നൽകാത്തതിന് കടയുടമയെ ആക്രമിച്ച സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മങ്ങാട് സംഘം മുക്കിലെ സെന്റ് ആന്റണി ടീ സ്റ്റാളിൽ ആക്രമണം
നടന്നത്. പൊറോട്ട തീർന്നുവെന്ന് പറഞ്ഞിട്ടും രണ്ട് യുവാക്കൾ ചേർന്ന് കടയുടമ അമൽ കുമാറിൻ്റെ അക്രമിക്കുകയായിരുന്നു. മുഖ്യ പ്രതിയായ മങ്ങാട് സ്വദേശി നിഖിലേഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ സുഹൃത്തായ പ്രതി കൂടി ഇനി പിടിയിലാകാനുണ്ട്. ഇരുവരും ചേർന്നാണ് കടയുടയെ ക്രൂരമായി മർദ്ദിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് മങ്ങാട് സംഘം മുക്കിലെ സെന്‍റ് ആന്‍റണീസ് ഹോട്ടലിൽ രണ്ട് യുവാക്കൾ എത്തി പൊറോട്ടയും ബീഫ് കറിയും ആവശ്യപ്പെട്ടത്. കൈവശം പണം ഇല്ലെന്നും പിന്നീട് നൽകാമെന്നുമാണ് യുവാക്കൾ പറഞ്ഞത്. പൊറോട്ട തീർന്നെന്നും ഹോട്ടൽ അടയ്ക്കാൻ നേരമായെന്നും ഉടമ പറഞ്ഞതോടെ തർക്കമായി. ബഹളത്തിന് ഒടുവിൽ രണ്ട് യുവാക്കളും വന്ന ബൈക്കിൽ മടങ്ങി. അൽപസമയത്തിനുള്ളിൽ അതിലൊരു യുവാവ് മറ്റൊരു യുവാവിനൊപ്പം ഹോട്ടലിൽ തിരിച്ചെത്തി. തുടർന്ന് ഇരുവരും ചേർന്ന് ആക്രമണം അഴിച്ചുവിട്ടെന്നാണ് പരാതി. പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. യുവാക്കൾ മദ്യ ലഹരിയിൽ ആയിരുന്നെന്ന് ഹോട്ടൽ ഉടമ പറയുന്നു. പ്രതികൾക്കായി കിളികൊല്ലൂർ പൊലീസ് അന്വേഷണം തുടരുകയാണ്. 


 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ