വർക്കല റെയിൽവേ സ്റ്റേഷന്‍ വികസനത്തിന് കേന്ദ്രം 20 കോടി അനുവദിച്ചു

By Web TeamFirst Published Oct 28, 2018, 12:34 PM IST
Highlights

ടൂറിസം രംഗത്ത് ഏറെ മുൻപന്തിയിൽ നിൽക്കുന്ന വർക്കല പോലൊരു സ്ഥലത്ത് റെയിൽവേ സ്റ്റേഷനിലുള്ള അടിസ്ഥാന സൗകര്യക്കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി വർക്കല മണ്ഡലം പ്രതിനിധികൾ നേരത്തെ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അൽഫോൺസ് കണ്ണന്താനത്തിനു നിവേദനം നൽകിയിരുന്നു.

തിരുവനന്തപുരം: വർക്കല റെയിൽവേ സ്റ്റേഷന്റെ വികസനത്തിന്‌ കേന്ദ്രസർക്കാർ ഇരുപത് കോടി രൂപ അനുവദിച്ചു. ബിജെപി ദേശീയ അധ്യക്ഷനും രാജ്യസഭാ എംപി യുമായ അമിത്ഷാ വർക്കല ശിവഗിരി സന്ദർശിച്ചപ്പോഴാണ് പ്രഖ്യാപനം നടത്തിയത്. ഈ തുക വർക്കല റെയിൽവേ സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോം ഉയരം കൂട്ടൽ, ഷെൽട്ടറുകൾ, മേൽപ്പാലങ്ങൾ എന്നിവ നിർമ്മിക്കാനായി വിനിയോഗിക്കും. 

ടൂറിസം രംഗത്ത് ഏറെ മുൻപന്തിയിൽ നിൽക്കുന്ന വർക്കല പോലൊരു സ്ഥലത്ത് റെയിൽവേ സ്റ്റേഷനിലുള്ള അടിസ്ഥാന സൗകര്യക്കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി വർക്കല മണ്ഡലം പ്രതിനിധികൾ നേരത്തെ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അൽഫോൺസ് കണ്ണന്താനത്തിനു നിവേദനം നൽകിയിരുന്നു. ഈ നിവേദനം അനുഭാവ പൂർണ്ണം പരിഗണിച്ച കേന്ദ്രസർക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേകതാല്പര്യാർത്ഥമാണ് ഇത്ര വലിയൊരു തുക വർക്കലയ്ക്കായി നൽകിയത്.

click me!