
തൃശ്ശൂർ: സെൻട്രൽ എക്സൈസ് സബ് ഇൻസ്പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി സ്വദേശി ജോൺ പോൾ റൊസാരിയോയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 59 വയസായിരുന്നു. കേന്ദ്ര സർക്കാർ സർവീസിൽ സെൻട്രൽ എക്സൈസിൽ സബ് ഇൻസ്പെക്ടറായിരുന്നു. മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരമായിരുന്നു. മരണ കാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം പരിശോധനക്ക് ശേഷം മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
അതേസമയം കൊല്ലത്ത് അജ്ഞാത യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കുണ്ടറ പേരയം ചിറ ഭാഗത്ത് റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് ഒരു ബാഗും കണ്ടെത്തി. ഇടുക്കി നെടുംകണ്ടത്ത് കെട്ടിടം നിർമ്മിക്കുന്നതിനുള്ള പില്ലർ സ്ഥാപിക്കാൻ കുഴിച്ച കുഴിയിൽ കണ്ടെത്തിയ അജ്ഞാത ജഡത്തെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. തലകീഴായി കിടക്കുന്ന നിലയിലാണ് കുഴിയിൽ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തി.
പത്തനംതിട്ട കടമ്മനിട്ടയിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ച മധ്യവയസ്കന്റെ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹവും ഇന്ന് രാവിലെ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനക്ക് അയച്ചു. പൊലീസ് കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam