ബൈക്കിലെത്തിയ രണ്ടു പേർ യുവാവിന്റെ മാല പൊട്ടിച്ചു കടന്നു

Web Desk   | Asianet News
Published : Sep 02, 2021, 11:38 AM IST
ബൈക്കിലെത്തിയ രണ്ടു പേർ യുവാവിന്റെ മാല പൊട്ടിച്ചു കടന്നു

Synopsis

ബൈക്കിൽ വന്ന രണ്ടു പേർ നിധീഷിന്റെ അടത്തു വന്നു പുറകിൽ ഇരുന്ന ആൾ മാല പൊട്ടിച്ചു  ബൈക്ക് ഓടിച്ചു കടന്നു കളഞ്ഞു .രണ്ടു പേരും ഹെൽമറ്റും മാസ്കും ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിച്ചില്ല. 

കായംകുളം: ബൈക്കിൽ സഞ്ചരിച്ച രണ്ടു പേർ യുവാവിന്റെ മാല പൊട്ടിച്ചു കടന്നു. കഴിഞ്ഞ ദിവസം കാഞ്ഞൂർ അമ്പലത്തിനു സമീപം വെച്ചു ഫോൺ ചെയ്തു കൊണ്ടു നിന്ന യുവാവിന്റെ രണ്ടര പവന്റെ മാല പൊട്ടിച്ചു കൊണ്ട് കടന്നത്. കായംകുളം പുത്തൻപുരയിൽ വടക്കതിൽ നിധീഷ് (28) ന്റെ മാലയാണ് നഷ്ടപ്പെട്ടത്. നിധീഷ് ഹരിപ്പാട് നിന്നും കായംകുളത്തേക്ക് വരുമ്പോൾ  ഫോൺ ചെയ്യുന്നതിനായി ബൈക്ക് നിർത്തി സംസാരിച്ചു കൊണ്ടു നിൽക്കവെ വടക്കു നിന്നു  ബൈക്കിൽ വന്ന രണ്ടു പേർ നിധീഷിന്റെ അടത്തു വന്നു പുറകിൽ ഇരുന്ന ആൾ മാല പൊട്ടിച്ചു  ബൈക്ക് ഓടിച്ചു കടന്നു കളഞ്ഞു .രണ്ടു പേരും ഹെൽമറ്റും മാസ്കും ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിച്ചില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കനാൽ പരിസരത്ത് മനുഷ്യന്റെ തലയോട്ടിയും ശരീരഭാഗങ്ങളും; ആദ്യം കണ്ടത് ടാപ്പിങ്ങിനെത്തിയ സ്ത്രീ, അന്വേഷണം
ദുബായിലെ കഫറ്റീരിയയിൽ ജോലി ചെയ്തിരുന്ന യുവാവ്, നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയതും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയി മർദ്ദിച്ചു; 5 പേർ പിടിയിൽ