വന്നത് ഒരേ ദിശയിൽ നിന്നും, ബൈക്ക് തിരിച്ച് അടുത്തെത്തി, സ്ത്രീയുടെ മാല പൊട്ടിച്ച് രണ്ടം​ഗസംഘം കടന്നത് നിമിഷനേരം കൊണ്ട്

Published : Jun 18, 2025, 06:14 PM IST
chain theft

Synopsis

ഇരിങ്ങാലക്കുട നഗരമധ്യത്തിൽ പട്ടാപ്പകൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്ത്രീയുടെ മാലപൊട്ടിച്ചു കടന്നുകള‍ഞ്ഞു.

തൃശ്ശൂർ: ഇരിങ്ങാലക്കുട നഗരമധ്യത്തിൽ പട്ടാപ്പകൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്ത്രീയുടെ മാലപൊട്ടിച്ചു കടന്നുകള‍ഞ്ഞു. കത്തീഡ്രൽ ദേവാലയത്തിൽ മുന്നിൽ വച്ച് മൂന്ന് മണിയോടെയാണ് സംഭവം. കാറളം സ്വദേശിയായ നളിനി എന്ന സ്ത്രീ ചന്തക്കുന്നിൽ അടയ്ക്ക വിൽക്കുന്നതിനായി എത്തി മടങ്ങുന്നതിനെയാണ് സംഭവം. 

പള്ളിയുടെ മുന്നിലായി എത്തിയപ്പോൾ ചന്തക്കുന്ന് ഭാഗത്ത് നിന്നും തന്നെ ബൈക്കിലെത്തിയ രണ്ടംഗ സംഘം നളിനിയുടെ മാല പൊട്ടിച്ച് കടന്ന് കളയുകയായിരുന്നു. സമീപത്തെ ഷോപ്പിലെ സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകിയതനുസരിച്ച് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു