പിടിച്ചത് ഒരു കേസിൽ, തുമ്പുണ്ടായത് തെളിയാതെ കിടന്ന നിരവധി കേസുകളിൽ! മോഷ്ടാവ് അറസ്റ്റിൽ

Published : Jun 22, 2022, 11:46 PM IST
പിടിച്ചത് ഒരു കേസിൽ, തുമ്പുണ്ടായത് തെളിയാതെ കിടന്ന നിരവധി കേസുകളിൽ! മോഷ്ടാവ് അറസ്റ്റിൽ

Synopsis

ഇടറോഡ് കേന്ദ്രീകരിച്ച് ബൈക്കിൽ യാത്ര ചെയ്ത് വന്ന് നടന്നു പോകുന്ന സ്ത്രീകളുടെ മാല മോഷ്ടിച്ച് കടന്നുകളയുകയാണ് ഇയാളുടെ രീതി. ആരും തിരിച്ചരിയാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ചുവച്ചാണ് മോഷണം നടത്തുന്നത്.

അരൂർ: വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതി പിടിയിൽ. അരൂർ അമ്പലത്തിന് കിഴക്കുവശം റോഡിലൂടെ നടന്നുപോയ വയോധികയുടെ മാല സ്ക്കൂട്ടറിൽ വന്ന് പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞ ആലപ്പുഴ പുന്നമട വാർഡിൽ സുകൃതം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അരൂൺ രാജ് (24) ആണ് പിടിയിലായത്. ഇയാളെ ചേദ്യം ചെയ്തപ്പോൾ കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മൂന്ന് മാലപൊട്ടിക്കൽ, പട്ടണക്കാട് സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു മാലപൊട്ടിക്കൽ എന്നിവ നടത്തിയത് ഇയാളാണെന്ന് സമ്മതിച്ചു.

ഇടറോഡ് കേന്ദ്രീകരിച്ച് ബൈക്കിൽ യാത്ര ചെയ്ത് വന്ന് നടന്നു പോകുന്ന സ്ത്രീകളുടെ മാല മോഷ്ടിച്ച് കടന്നുകളയുകയാണ് ഇയാളുടെ രീതി. ആരും തിരിച്ചരിയാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ചുവച്ചാണ് മോഷണം നടത്തുന്നത്. കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ തഴുപ്പ്, തുറവൂർ, ചമ്മനാട് ഭാഗത്തും മാല മോഷണം നടത്തിയിട്ടുള്ളതായും പട്ടണക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പത്മാക്ഷി കവലയ്ക്ക് പടിഞ്ഞാറുവശം മാല പൊട്ടിക്കാൻ ശ്രമിച്ചതായും പ്രതി സമ്മതിച്ചു. അരൂർ പൊലീസിന്റെയും ചേർത്തല ഡിവൈഎസ്പി സ്ക്വാഡ് അംഗങ്ങളുടെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കണ്ണൂരിൽ അധ്യാപികയുടെ സ്വ‍ര്‍ണമാല മോഷ്ടിക്കാൻ ശ്രമിച്ച സൈനികൻ പിടിയിൽ 

കണ്ണൂ‍ര്‍: കണ്ണൂർ ഇരിട്ടിയിൽ അധ്യാപികയുടെ സ്വർണ്ണമാല മോഷ്ടിക്കാൻ ശ്രമിച്ച  സൈനികൻ അറസ്റ്റിൽ. ഉളിക്കൽ കേയാപറമ്പ് സ്വദേശി സെബാസ്റ്റ്യൻ ഷാജിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളിത്തോടുള്ള ഫിലോമിനാ സെബാസ്റ്റ്യൻ എന്ന അധ്യാപികയുടെ മാലയാണ് ഇയാൾ  മോഷ്ടിക്കാൻ ശ്രമിച്ചത്. ഇന്നലെ  ഉച്ചയോടെയായിരുന്നു മോഷണ ശ്രമം നടന്നത്.

ഇടുക്കിയില്‍ പട്ടാപ്പകല്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ചു; വാഹനം തമിഴ്നാട്ടിലെത്തിയെന്ന് പൊലീസ്

ഇടുക്കി: കുമളി ടൗണിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയി. ജനസഞ്ചാരം ഏറ്റവും അധികമുള്ള ഭാഗത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറാണ് ശനിയാഴ്ച വൈകുന്നേരത്തോടെ മോഷണം പോയത്. മുരിക്കാശ്ശേരി സ്വദേശി രാജേഷിൻ്റ വാഹനമാണ് മോഷ്ടാക്കള്‍ അടിച്ചെടുത്തത്. സ്കൂട്ടറിപ്പോള്‍ തമിഴ്നാട്ടിലാണെന്ന് ഉള്ളതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ശനിയാഴ്ച വൈകുന്നേരം കുമിളി - വണ്ടൻമേട് ഭാഗത്തെ റോഡരുകിൽ വാഹനം നിർത്തിയ രാജേഷ് താക്കോൽ എടുക്കാതെ സമീപത്തെ കടയിൽ കയറി. ഈ സമയമാണ് വാഹനവുമായി മോഷ്ടാക്കൾ കടന്നത്. രാജേഷ് പൊലീസിൽ പരാതി നൽകിയതോടെ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സ്കൂട്ടർ തമിഴ്നാട് ഭാഗത്തേക്ക് ഓടിച്ചുപോകുന്നതായി കണ്ടെത്തി. രാജക്കാട് മേഖലയിൽ പ്രമോദ് എന്ന സ്വകാര്യ ചാനൽ ജീവനക്കാരൻ്റ ബൈക്ക് സമാനമായി മോഷണം പോയിരുന്നു.എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Read More : തൃശൂരിൽ ബൈക്ക് പോയി, ഹെൽമെറ്റ് വയ്ക്കാത്തതിന് കാട്ടാക്കടയിൽ നിന്ന് ഉടമയ്ക്ക് നോട്ടിസ്, കള്ളനെ പിടിച്ച് പൊലീസ്

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനുരാധ മോഹന്റെ ആദ്യ കവിതാസമാഹാരമായ 'മഴപ്പന്തൽ' പ്രകാശനം ചെയ്തു
യുവാവിന്റെ കാലിലൂടെ കയറിയിറങ്ങി, നിർത്താതെ പോയ വാഹനം സിസിടിവിയിലും തിരിച്ചറിഞ്ഞില്ല