സിഡിഎം ഇടപാട് തീരും മുമ്പ് പോയി; യുവാവിന് നഷ്ടമായത് 60,000 രൂപ, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

Published : Jun 22, 2022, 06:27 PM IST
സിഡിഎം ഇടപാട് തീരും മുമ്പ് പോയി; യുവാവിന് നഷ്ടമായത് 60,000 രൂപ, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

Synopsis

എന്നാല്‍, സാങ്കേതിക തകരാര്‍ മൂലം പണം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കില്ലെന്നാണ് രസീതില്‍ രേഖപ്പെടുത്തിയിരുന്നത്. ഇത് ശ്രദ്ധിക്കാതെ യുവാവ് സ്ഥലംവിടുകയും ചെയ്തു. പിന്നാലെ പണം എടുക്കാന്‍ എത്തിയ ആള്‍ക്ക് ഈ തുക ലഭിച്ചു.

മലപ്പുറം: സിഡിഎം ഉപയോ​ഗിച്ച് പണം നിക്ഷേപിച്ച് ഇടപാട് തീരും മുന്‍പ് പുറത്തിറങ്ങിയ യുവാവിന്റെ 60, 000 രൂപ നഷ്ടമായി. എടപ്പാൾ സിഡിഎമ്മിലാണ് സംഭവം. വട്ടംകുളം കാന്തള്ളൂര്‍ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. കുമരനല്ലൂര്‍ സെന്ററിലെ സിഡിഎമ്മില്‍ പണം നിക്ഷേപിക്കാനായി എത്തിയ യുവാവ് തുക മെഷീനില്‍ നല്‍കി. ഇതിന് ശേഷം രസീത് ലഭിച്ചതോടെ ഇയാള്‍ പുറത്തിറങ്ങി.

എന്നാല്‍, സാങ്കേതിക തകരാര്‍ മൂലം പണം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കില്ലെന്നാണ് രസീതില്‍ രേഖപ്പെടുത്തിയിരുന്നത്. ഇത് ശ്രദ്ധിക്കാതെ യുവാവ് സ്ഥലംവിടുകയും ചെയ്തു. പിന്നാലെ പണം എടുക്കാന്‍ എത്തിയ ആള്‍ക്ക് ഈ തുക ലഭിച്ചു. പിന്നീട് തുക അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്ന് മനസ്സിലായ യുവാവ് തിരികെ സിഡിഎമ്മില്‍ എത്തിയപ്പോഴേക്കും പണം നഷ്ടപ്പെട്ടിരുന്നു.

ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് തുക മറ്റൊരു യുവാവ് എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പണമെടുത്ത യുവാവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, പണം നിക്ഷേപിക്കാന്‍ എത്തുന്നവര്‍ മെഷീനില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വർധിപ്പിച്ച് ഫെഡറൽ ബാങ്ക്

മുംബൈ : സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വർധിപ്പിച്ച് ഫെഡറൽ ബാങ്ക്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ ഉയർത്താൻ ആരംഭിച്ചിട്ടുണ്ട്. തെരെഞ്ഞെടുത്ത കാലയളവിലെ പലിശ നിരക്കാണ് ഫെഡറൽ ബാങ്ക് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ അതായത് ജൂൺ 22 മുതൽ നിലവിൽ വരും. 

നിലവിൽ 2.75 ശതമാനം മുതൽ 5.75 ശതമാനം വരെയാണ് ഫെഡറൽ ബാങ്ക് പലിശ നൽകുന്നത്.  മുതിർന്ന പൗരന്മാർക്ക് 3.25 ശതമാനം മുതൽ 6.40 ശതമാനം വരെയുമാണ് പലിശ. 7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 10 ബേസിസ് പോയിൻറാണ് ബാങ്ക് വർധിപ്പിച്ചത്. മുൻപ് 2.65 സ്ഥാനമാനമായിരുന്ന പലിശ നിരക്ക് ഇന്ന് മുതൽ 2.75 ശതമാനമായി. അതേസമയം 30 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.25 ശതമാനമായി തന്നെ നിലനിർത്തിയിട്ടുണ്ട്. 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഫെഡറൽ ബാങ്ക് 3.65 ശതമാനം പലിശ നൽകുന്നത് തുടരും, 61 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 3.75 ശതമാനമായി തുടരും. 91 ദിവസം മുതൽ 119 ദിവസം വരെയും 120 ദിവസം മുതൽ 180 ദിവസം വരെയുമുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് യഥാക്രമം 4.00 ശതമാനവും 4.25 ശതമാനവും പലിശ നിരക്ക് നൽകുന്നത് തുടരും. 181 ദിവസം മുതൽ 270 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.50 ശതമാനത്തിൽ നിന്ന് 4.60 ശതമാനമായി ഉയർന്നു,

Read Also : ഫിക്സഡ് ഡിപ്പോസിറ്റ് നിരക്കുകൾ ഉയർത്തി ഐസിഐസിഐ ബാങ്ക്; വർധനവ് 6 ദിവസത്തിനുള്ളിൽ രണ്ടാം തവണ

അതേസമയം ഒരു വർഷമോ മുതൽ രണ്ട് വർഷത്തിൽ താഴെ വരെ കാലാവധിയുള്ള ടേം നിക്ഷേപങ്ങൾക്ക് ബാങ്ക് 5.75 ശതമാനവും രണ്ടിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 5.85 ശതമാനവും പലിശ നിരക്ക് നൽകും. ഐസിഐസിഐ ബാങ്കും സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.  

PREV
click me!

Recommended Stories

തള്ള് തള്ള് തള്ള്...!ജീവനുള്ള കൂറ്റൻ തിമിംഗല സ്രാവ് മത്സ്യബന്ധന വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു, പ്രദേശവാസികൾ രക്ഷപ്പെടുത്തി
പോസ്റ്റ് ഓഫീസ് ഇനി 'ഓൾഡ് സ്കൂൾ' അല്ല! കേരളത്തിലെ ആദ്യ 'ജെൻ-സി' കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിൽ