31 കാരൻ ജാക്സൻ, ട്രെയിനിൽ കയറിയതും നഴ്സായ യുവതിയെ നോട്ടമിട്ടു, വേഗത കുറഞ്ഞ ഞൊടിയിടയിൽ മാല പൊട്ടിച്ച് ചാടാൻ ശ്രമം, പക്ഷേ കുടുങ്ങി

Published : Jul 17, 2025, 11:14 AM IST
theft attempt

Synopsis

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. ബാലരാമപുരം ടണലിനു സമീപം വച്ചാണ് സംഭവം. പ്രതിയെ റിമാൻഡ് ചെയ്തു.

തിരുവനന്തപുരം: ബാലരാമപുരം റെയിൽവെ ടണലിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വച്ച് യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമം. കുഴിത്തുറയിൽ നിന്നും പാസഞ്ചർ ട്രയിനിൽ കയറിയ കന്യാകുമാരി വിളവൻകോട് രാമൻതുറ സ്വദേശി ജാക്സൻ (31) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം 2.30 ഓടെയായിരുന്നു സംഭവം.

നെയ്യാറ്റിൻകരയിൽ നിന്നുമാണ് ഇയാൾ ട്രെയിനിൽ കയറിയത്. അതേ ബോഗിയിൽ കയറിയ നഴ്സായ 31 കാരിയായ യുവതിയുടെ കഴുത്തിലെ സ്വർണ്ണമാല ജാക്സൻ ലക്ഷ്യം വച്ചിരുന്നു. തുർന്ന് ബാലരാമപുരം ടണലിൽ ട്രയിൻ വേഗത കുറഞ്ഞപ്പോൾ മാല പൊട്ടിച്ച് ട്രയിൽ നിന്ന് ചാടാൻ ശ്രമിച്ചെങ്കിലും ഇയാൾക്ക് മാല ലഭിച്ചില്ല. യുവതി കള്ളനെന്ന് നിലവിളിച്ചു. ട്രാക്കിൽ വീണ് പരിക്കേറ്റ ജാക്സനെ പ്രദേശവാസികളും റെയിൽവേ പൊലീസും ചേർന്ന് ബാലരാമപുരം ആശുപത്രിയിലെത്തിച്ചു. ബാലരാമപുരം പൊലീസും വിവരമറിഞ്ഞ് ആശുപത്രിയിലെത്തി. എന്നാൽ പ്രേമനൈരാശ്യം കൊണ്ട് ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്ത് എത്തിയ യുവതി സംഭവത്തെപ്പറ്റി റെയിൽവേ പൊലീസിൽ വിവരമറിയിച്ചതോടെയാണ് പ്രതി മാല പൊട്ടിക്കാൻ ശ്രമിച്ച വിവരം പുറത്തു വരുന്നത്. തുടർന്ന് പാറശാല റെയിൽവേ പൊലീസ് ആശുപത്രിയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു