ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് പട്ടാപ്പകൽ മാല പൊട്ടിച്ച് മുങ്ങും; യുവാവ് പിടിയില്‍

Published : Nov 18, 2018, 09:21 PM IST
ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് പട്ടാപ്പകൽ മാല പൊട്ടിച്ച് മുങ്ങും; യുവാവ്  പിടിയില്‍

Synopsis

 ഇക്കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയിൽ ബിന്ദുമോളുമായി തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ ഓവർ കോളേജിന് മുന്നിൽ പെട്ടിക്കട നടത്തുന്ന വിക്രമൻ നായർ എന്ന ആളുടെ കഴുത്തിൽ കിടന്ന ഒന്നര പവന്റെ മാല പൊട്ടിച്ചു ഷാജി കടന്നിരുന്നു.

തിരുവനന്തപുരം: ഭാര്യയുമായി ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് പട്ടാപ്പകൽ മാല പൊട്ടിക്കുന്ന വിരുതനെ തമ്പാനൂർ പോലീസ് പിടികൂടി. ചെങ്കല്‍ചൂള താമസിക്കുന്ന കല്ലിയൂർ പുന്നമൂട് കാവുവിള വീട്ടിൽ ഷാജി മാത്യു(38) ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ ബിന്ദുമോൾ ഒളിവിലാണ്. ഇക്കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയിൽ ബിന്ദുമോളുമായി തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ ഓവർ കോളേജിന് മുന്നിൽ പെട്ടിക്കട നടത്തുന്ന വിക്രമൻ നായർ എന്ന ആളുടെ കഴുത്തിൽ കിടന്ന ഒന്നര പവന്റെ മാല പൊട്ടിച്ചു ഷാജി കടന്നിരുന്നു. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാഞ്ഞാലികുളം ഗ്രൗണ്ടിന് സമീപം നിന്ന് തമ്പാനൂർ എസ്.ഐ വി.എം ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്. ഇയാളുടെ ഭാര്യ ബിന്ദു മോൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രയിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രിസ്തുമസ് തലേന്ന് രണ്ട് കരോൾ സംഘങ്ങൾ ഏറ്റുമുട്ടി, കുട്ടികൾ ഉൾപ്പടെ പത്തോളം പേർക്ക് പരിക്ക്, ആശുപത്രിയിൽ
കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി