ഗ്യാസ് കട്ടിങ്ങിന് തീ പിടിപ്പിക്കാൻ ഉപയോഗിച്ച കയറിലെ അണയാതെ പരിസരത്ത് കിടന്നതാണ് ഗ്യാസ് ലീക്ക് ചെയ്തതോടെ കത്താൻ കാരണമായതെന്ന് ഉദ്യോസ്ഥർ പറഞ്ഞു. തീ അണച്ചതിന് ശേഷം സ്ഥാപനത്തിലെ ജീവനക്കാർക്ക് മുൻകരുതൽ നിർദേശവും നൽകിയാണ് സേന മടങ്ങിയത്

തിരുവനന്തപുരം: ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ തീപിടിത്തം. വാഹനങ്ങളിലേക്ക് തീ പടർന്നതോടെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തിരുമല തൃക്കണ്ണപുരം രാജൻ്റെ ഉടമസ്ഥതയിലുള്ള 'രാജൻ ' ഓട്ടോ മൊബൈലിസിൽ പൊളിക്കുവാൻ ഇട്ടിരുന്ന വാഹനങ്ങളിലാണ് തീ പിടിച്ചത്. സമീപത്ത് താമസിക്കുന്ന ജീവനക്കാരാണ് വർക്ക് ഷോപ്പിന് സമീപം തീ കണ്ടത്. പിന്നാലെ തിരുവനന്തപുരം യൂണിറ്റിൽ വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ വർക്ക്ഷോപ്പ് പരിസരത്ത് നിറുത്തിയിട്ടിരുന്ന പഴയ ലോറികളിൽ തീപിടിച്ചതായി കണ്ടു. ലോറികളുടെ ക്യാമ്പിനുകൾ കത്തിനശിച്ചു. വെള്ളം പമ്പ് ചെയ്തു തീ അണച്ച ഉദ്യോഗസ്ഥർ സമീപത്ത് ഉണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടരാതിരിക്കുവാൻ വേണ്ട പ്രവർത്തനങ്ങളും ചെയ്തു.

ഒഴിവായത് വൻ ദുരന്തം

സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന രണ്ട് സിലിണ്ടറുകളും സേന സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ജനവാസ കേന്ദ്രമായതിനാൽ ഇവയിലേക്ക് തീ പടർന്നിരുന്നെങ്കിൽ വൻ ദുരന്തമുണ്ടാകുമായിരുന്നെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഗ്യാസ് കട്ടിങ്ങിന് വച്ചിരുന്ന സിലിണ്ടറിൽ നിന്ന് ലീക് ആയി തീ പിടിച്ചതാണ് അപകട കാരണം. ഗ്യാസ് കട്ടിങ്ങിന് തീ പിടിപ്പിക്കാൻ ഉപയോഗിച്ച കയറിലെ അണയാതെ പരിസരത്ത് കിടന്നതാണ് ഗ്യാസ് ലീക്ക് ചെയ്തതോടെ കത്താൻ കാരണമായതെന്ന് ഉദ്യോസ്ഥർ പറഞ്ഞു. തീ അണച്ചതിന് ശേഷം സ്ഥാപനത്തിലെ ജീവനക്കാർക്ക് മുൻകരുതൽ നിർദേശവും നൽകിയാണ് സേന മടങ്ങിയത്.