ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ സംഘം കവര്‍ന്നു

Published : Jun 13, 2019, 07:49 PM IST
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ സംഘം കവര്‍ന്നു

Synopsis

മൂടാമ്പാടി ക്ഷേത്രത്തിനു സമീപമുള്ള ഇടറോഡിൽവെച്ച് ബൈക്കിലെത്തിയ സംഘം മാല കവരുകയായിരുന്നു. 

അമ്പലപ്പുഴ: ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കോമന ജീനാ ഭവനിൽ ചന്ദ്രികയുടെ ഒന്നരപ്പവൻ തൂക്കം വരുന്ന മാലയാണ് കവർന്നത്. ഇന്ന് രാവിലെയാണ് സംഭവം. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി.

 മൂടാമ്പാടി ക്ഷേത്രത്തിനു സമീപമുള്ള ഇടറോഡിൽവെച്ച് ബൈക്കിലെത്തിയ സംഘം മാല കവരുകയായിരുന്നു. ബൈക്ക് ഓടിച്ചയാൾ ഹെൽമറ്റ് ധരിച്ചിരുന്നു.വീട്ടമ്മ നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
വീടിന് പുറത്തല്ല, തിരുവനന്തപുരത്തെ വീടിനകത്ത് പ്രത്യേക ഫാനടക്കം സജ്ജീകരിച്ച് യുവാവിന്‍റെ കഞ്ചാവ് തോട്ടം! കയ്യോടെ പിടികൂടി പൊലീസ്