ചമ്പക്കുളം മൂലം ജലോത്സവം നാളെ ഉച്ചക്ക് 2 മണിമുതൽ പമ്പയാറ്റിൽ

Published : Jul 11, 2022, 10:52 PM IST
ചമ്പക്കുളം മൂലം ജലോത്സവം നാളെ ഉച്ചക്ക് 2 മണിമുതൽ പമ്പയാറ്റിൽ

Synopsis

രാവിലെ 11.30ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശ്ശേരി തറവാട്ടിലും കല്ലൂർക്കാട് ബസിലിക്കയിലും തിരുവിതാംകൂർ ദേവസ്വം അധികാരികൾ നടത്തുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് ശേഷം വളളംകളി ആരംഭിക്കും

കുട്ടനാട്: കേരളത്തിലെ ജലമേളകൾക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം ജലോത്സവം നാളെ ഉച്ചക്ക് 2 മണിമുതൽ പമ്പയാറ്റിൽ അരങ്ങേറും. രാവിലെ 11.30ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശ്ശേരി തറവാട്ടിലും കല്ലൂർക്കാട് ബസിലിക്കയിലും തിരുവിതാംകൂർ ദേവസ്വം അധികാരികൾ നടത്തുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് ശേഷമാണ് വളളംകളി ആരംഭിക്കുക.

ഉച്ചക്ക് 1.30 നു ജില്ലാ കളക്ടർ രേണുരാജ് ഐ എ എസ് പതാക ഉയർത്തും. 2.35 ന് ജലഘോഷയാത്ര കൊടിക്കുന്നിൽ സുരേഷ് എം പി ഫ്ലാഗ് ഓഫ് ചെയ്യും. ഇടവേളയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉൽഘാടനം ചെയ്യും. വൈകിട്ട് 5 ന് സമ്മാനദാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ നിർവ്വഹിക്കും.  

വള്ളങ്ങളുടെ ഹിറ്റ്‌സും, ട്രാക്കും.

ചുണ്ടന്‍ വള്ളങ്ങളുടെ പ്രാഥമിക മത്സരത്തില്‍ ഒന്നാം ഹീറ്റ്‌സില്‍  ഒന്നാം ട്രാക്കില്‍ വീയപുരം പുത്തന്‍ ചുണ്ടന്‍: വാരിയേഴ്‌സ് ബോട്ട് ക്ലബ്ബ്,ക്യാപ്റ്റന്‍ സുനില്‍ ജോസഫ് വഞ്ചിക്കല്‍. രണ്ടാം ട്രാക്കില്‍ ചമ്പക്കുളം: കേരളാ പോലീസ്,ക്യാപ്റ്റന്‍ എം.സി.കുഞ്ചപ്പന്‍.മുണ്ടക്കല്‍ ചമ്പക്കുളം,മൂന്നാം ട്രാക്കില്‍ ജവഹര്‍ തായങ്കരി: യു.ബി.സി.കൈനകരി.ക്യാപ്റ്റന്‍ പത്മകുമാര്‍ പി.ആര്‍, പുത്തന്‍പറമ്പില്‍, കുട്ടമംഗലം.

രണ്ടാം ഹീറ്റ്‌സില്‍ ഒന്നാം ട്രാക്കില്‍ ആയാപറമ്പ് പാണ്ടി: പായിപ്പാട് ബോട്ട് ക്ലബ്ബ് ,ക്യാപ്റ്റന്‍ ജെയിംസുകുട്ടി ജേക്കബ്, തെക്കേച്ചിറയില്‍, തിരുവാര്‍പ്പ്. രണ്ടാം ട്രാക്കില്‍ ചമ്പക്കുളം-2: ചമ്പക്കുളം ബോട്ട് ക്ലബ്ബ്,ക്യാപ്റ്റന്‍ കുര്യാക്കോസ് അലക്‌സ്, കല്ലൂത്തറ,ചമ്പക്കുളം.
മൂന്നാം ട്രാക്കില്‍ നടുഭാഗം: നടുഭാഗം ബോട്ട് ക്ലബ്ബ്.ക്യാപ്റ്റന്‍ ബിജോമോന്‍ ജോസഫ് മണത്ര, ചമ്പക്കുളം.

മൂന്നാം ഹീറ്റ്‌സില്‍ ഒന്നാം ട്രാക്കില്‍ ആനാരി പുത്തന്‍ ചുണ്ടന്‍: വില്ലേജ് ബോട്ട് ക്ലബ്ബ,ക്യാപ്റ്റന്‍ മരിയാപുരം ജോബി വര്‍ഗ്ഗീസ് ആലപ്പാട്
രണ്ടാം ട്രാക്കില്‍  കാരിച്ചാല്‍: കാരിച്ചാല്‍ ബോട്ട് ക്ലബ്ബ്,ക്യാപ്റ്റന്‍ ബൈജു ജോര്‍ജ്ജ് ആശാരിപറമ്പില്‍, കാരിച്ചാല്‍.
മൂന്നാം ട്രാക്കില്‍ സെന്റ് ജോര്‍ജ്ജ്: സെന്റ് ജോര്‍ജ്ജ് ചുണ്ടന്‍ ഫാന്‍സ് ക്ലബ്ബ് & കരുമാടിക്കുട്ടന്‍ ബോട്ട് ബോട്ട് ക്ലബ്. ക്യാപ്റ്റന്‍ പി.എസ്.ഗിരീഷ്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം