പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

Published : Jul 11, 2022, 09:44 PM IST
പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

Synopsis

സൗദിഅറേബ്യയില്‍ വാഹന അപകടത്തില്‍ താമരശ്ശേരി സ്വദേശി മരിച്ചു

കോഴിക്കോട്:  സൗദിഅറേബ്യയില്‍ വാഹന അപകടത്തില്‍ താമരശ്ശേരി സ്വദേശി മരിച്ചു.  താമരശ്ശേരി പരപ്പന്‍പൊയില്‍ തിരിളാംകുന്നുമ്മല്‍ ടി.കെ. ലത്തീഫ് (47) സൗദിയിലെ അബഹ കമ്മീസ് മുഷയിത്തില്‍ വച്ചുണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടതായി നാട്ടില്‍ വിവരം ലഭിച്ചത്. 

ഭാര്യ: സജ്‌ന (നരിക്കുനി) മക്കള്‍: റമിന്‍ മുഹമ്മദ്, മൈഷ മറിയം പരേതരായ അയമ്മദിന്റെയും മറിയക്കുട്ടിയുടെയും മകനാണ്. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, റസാഖ്, മാഷിദ, നസീറ. മയ്യിത് നാട്ടിലേക്ക്് കൊണ്ടു വരുന്നിെല്ലന്നും സൗദില്‍ കബറടക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

Read more: 'വിനുവേട്ടാ ..... കുന്ന് പൊട്ടുന്നേ ... ഓടിക്കോ' ഈ വിളി വൈറൽ

കോഴിക്കോട്: താമരശ്ശേരി ചുരമിറങ്ങി വരുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയായ എൽഎൽബി വിദ്യാർത്ഥിനിക്ക്  രക്ഷകരായികെഎസ്ആർടിസി ബസ്സ് ജീവനക്കാർ. ഉടൻ തന്നെ വിദ്യാർത്ഥിയെ കെഎസ്ആർടിസി ബസ്സിൽ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Read more: 'വെടിയേറ്റിട്ടും ചികിത്സയ്ക്ക് കൊണ്ടുപോയില്ല', ആദിവാസി യുവാവിന്റെ കൊലപാതകം ആസുത്രിതമെന്ന് കുടുംബം

സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സിൽ വൈത്തിരിയിൽ നിന്ന് കയറിയ കുറ്റിപ്പുറം കെ എം സി ടി കോളേജിലെ എൽഎൽബി വിദ്യാർത്ഥിനിയായായ വൈത്തിരി രോഹിണിയിൽ ഋതികയാണ് ബസ്സിൽ തളർന്നുവീണത്.

വിദ്യാർത്ഥിനി തളർന്നുവീണതിനെ തുടർന്ന് ബസ്സ് നേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കാൻ ബസ് കണ്ടക്ടർ അട്ടപ്പാടി ചിണ്ടക്കി സ്വദേശി ആർ രാജനും ഡ്രൈവർ കോഴിക്കോട് മലാപ്പറമ്പ് സ്വദേശി എം.വിനോദും തീരുമാനിക്കുകയായിരുന്നു. ഇന്നു രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഋതികയുടെ ചികിത്സ ഉറപ്പാക്കിയ ശേഷം മാത്രമാണ് ബസ് യാത്ര തുടർന്നത്. 

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു