
മലപ്പുറം: എടപ്പാളിൽ ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ച് നാശനഷ്ടം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിൻ്റെ വീട്ടില്‍ ചാർജിനിട്ട ടോർച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. അപകട സമയത്ത് വീട്ടുകാരെല്ലാം പുറത്തായതിനാൽ അപകടം ഒഴിവായി.
നാട്ടുകാരും പിന്നീട് പൊന്നാനിയിൽ നിന്നെത്തിയ അഗ്നിശമന സേനയും ചേര്‍ന്നാണ് തീയണച്ചത്. കിടപ്പുമുറിയിലുണ്ടായിരുന്ന മുഴുവൻ സാമഗ്രികളും കത്തിനശിച്ചു. 3 ലക്ഷം രൂപയുടെ നാശങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam