വെള്ളാനയായി കാന്തല്ലൂരിലെ തടയണകൾ; 23 എണ്ണത്തിൽ 16 എണ്ണവും ഉപയോ​ഗ ശൂന്യമായ നിലയിൽ

Published : Nov 23, 2023, 08:03 PM IST
വെള്ളാനയായി കാന്തല്ലൂരിലെ തടയണകൾ; 23 എണ്ണത്തിൽ 16 എണ്ണവും ഉപയോ​ഗ ശൂന്യമായ നിലയിൽ

Synopsis

ഉദ്ഘാടനം നടത്തി എന്നല്ലാതെ ഈ തടയണ കൊണ്ട് കർഷകർക്ക് ആർക്കും ഈ തടയണ കൊണ്ട് പ്രത്യേക ​ഗുണമൊന്നും ഉണ്ടായിട്ടില്ല. 

ഇടുക്കി: കർഷകർക്ക് കൃഷിയിടത്തിൽ വെള്ളം നൽകാനെന്ന പേരിൽ ഇടുക്കി ജില്ലയിലെ മറയൂരിലും കാന്തല്ലൂരിലും ജലസേചന വകുപ്പ് ചെക്ക് ഡാം നിർമ്മിച്ച് നശിപ്പിച്ചത് കോടികൾ. രണ്ട് പഞ്ചായത്തുകളിലുമായി നിർമ്മിച്ച 23 തടയണകളിൽ 16 എണ്ണമാണ് മണ്ണും കല്ലും മൂടി ഉപയോ​ഗ ശൂന്യമായി മാറിയത്. ഉദ്ഘാടനം നടത്തി എന്നല്ലാതെ ഈ തടയണ കൊണ്ട് കർഷകർക്ക് ആർക്കും ഈ തടയണ കൊണ്ട് പ്രത്യേക ​ഗുണമൊന്നും ഉണ്ടായിട്ടില്ല. 

35 ലക്ഷം രൂപ മുടക്കി 8 വർഷം മുമ്പാണ് ഈ ജലസേചന പദ്ധതി നിർമ്മിച്ചത്. കാന്തല്ലൂർ പഞ്ചായത്തിലെ 4 വാർഡുകളിലായി ആയിരക്കണക്കിന് കർഷകരാണ് ഇതിന് താഴെയുള്ളത്. അവർക്ക് ​ഗുണമാകുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. ഇപ്പോൾ ഡാമിനുള്ളിൽ പോലും മണ്ണും ചെളിയും അടിഞ്ഞ് കരയായി കിടക്കുകയാണ്.  2015 ൽ 30 ലക്ഷം രൂപ മുടക്കിയാണ് മറ്റൊരെണ്ണം നിർമ്മിച്ചത്. അതും ഉപയോ​ഗ ശൂന്യമായി കിടക്കുകയാണ്. 

നിര്‍മ്മാണം കാന്തല്ലൂരിലെ കര്‍ഷകര്‍ക്കായിട്ടാണെങ്കിലും ഗുണം കിട്ടിയത് കരാറുകാരനും ഉദ്യോഗസ്ഥര്‍ക്കുമാണ്. വെള്ളം ശേഖരിക്കാന്‍ പണിത ഡാമുകള്‍ കരയായി മാറിയിരിക്കുകയാണ്. കനാലിലൂടെ വെള്ളമെത്തുമെന്നത് ഇപ്പോഴും കര്‍ഷരുടെ സ്വപ്നം മാത്രമായി അവശേഷിക്കുന്നു. നാട്ടുകാർ ഇപ്പോഴും മണല്‍ വാരിയാണ് ജീവിക്കുന്നത്. ജനങ്ങൾക്ക് ഉപകാരപ്പെടാൻ പുതിയ പദ്ധതി തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ജലസേചന വകുപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 
 

PREV
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി