വാണിയമ്പാറയിൽ ബസിറങ്ങി നടന്ന വയോധികർക്കുമേലെ ടിപ്പർ ലോറി പാഞ്ഞുകയറി, 66കാരിക്ക് ദാരുണാന്ത്യം!

Published : Nov 23, 2023, 06:56 PM IST
വാണിയമ്പാറയിൽ ബസിറങ്ങി നടന്ന വയോധികർക്കുമേലെ ടിപ്പർ ലോറി പാഞ്ഞുകയറി, 66കാരിക്ക് ദാരുണാന്ത്യം!

Synopsis

വാണിയമ്പാറയിൽ ബസ് ഇറങ്ങി ദേശീയപാതയോരത്തുകൂടി മുന്നോട്ട് നടക്കുകയായിരുന്ന മേരിയെയും റീനയേയും ഇതേ പാതയിലൂടെ നിയന്ത്രണം വിട്ട്  ഡിവൈഡറിലൂടെ കയറി ഇറങ്ങിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.

തൃശൂർ: വാണിയമ്പാറ ദേശീയപാതയിൽ കാൽനടയാത്രക്കാരായ രണ്ടു സ്ത്രീകൾക്കുമേലെ ടിപ്പർ ലോറി  ഇടിച്ചുകയറി. അപകടത്തിൽ 66കാരി കൊല്ലപ്പെട്ടു. കൊമ്പഴ പെരുംതുമ്പ സ്വദേശിയായ മാമ്പഴതുണ്ടിയിൽ ജോർജ്ജ് വർഗീസിന്റെ  ഭാര്യ മേരിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന റീന ജെയിംസിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.30 നാണ് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ അപകടമുണ്ടായത്. വാണിയമ്പാറയിൽ ബസ് ഇറങ്ങി ദേശീയപാതയോരത്തുകൂടി മുന്നോട്ട് നടക്കുകയായിരുന്ന മേരിയെയും റീനയേയും ഇതേ പാതയിലൂടെ നിയന്ത്രണം വിട്ട്  ഡിവൈഡറിലൂടെ കയറി ഇറങ്ങിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മേരി തൽക്ഷണം മരിച്ചു. മേരിയുടെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി. ടിപ്പർ ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പീച്ചി പൊലീസ്, ദേശീയപാത റിക്കവറി വിങ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
 

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു