60 വർഷത്തെ സർവീസ് റീത്ത് വെച്ച് അവസാനിപ്പിച്ചു, പ്രിയദർശിനിയുടെ എഫക്ടിൽ ചാലക്കുടിയിലെ ചീനിക്കാസ് ബസിനും രക്ഷയില്ല

Published : Jul 11, 2026, 10:12 PM IST
Cheenikkas

Synopsis

പ്രിയദർശിനി സർവീസികളോടൊപ്പം അഞ്ച് മിനിറ്റ് ഇടവേളകളിൽ മറ്റ് ട്രാൻസ്പോർട്ട് ബസുകൾക്കും പെർമിറ്റ് നൽകിയതോടെയാണ് പ്രതിസന്ധിയിലായതെന്നും തൊഴിലാളികൾ പറയുന്നു.

തൃശൂർ: പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ കളക്ഷൻ കുറഞ്ഞതിനെ തുടർന്ന് ചാലക്കുടിയിൽ 60 വർഷമായി സർവീസ് നടത്തിയിരുന്ന ചീനിക്കാസ് ബസ് പ്രവർത്തനം നിർത്തി. ചാലക്കുടി-മലക്കപ്പാറ റൂട്ടിലോടുന്ന പ്രശസ്തമായ ബസ് സർവീസായിരുന്നു ഇത്. റീത്ത് വെച്ചാണ് ജീവനക്കാർ സർവീസ് അവസാനിപ്പിച്ചത്. പ്രിയദർശിനിക്ക് മുമ്പ് പതിനായിരം രൂപ കളക്ഷൻ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ മൂവായിരത്തിൽ താഴെ മാത്രമാണ് വരുമാനമെന്നും പറയുന്നു. ഇന്ന് അവസാന സർവീസ് നടത്തി അവസാനിപ്പിച്ചു. പ്രിയദർശിനി സർവീസികളോടൊപ്പം അഞ്ച് മിനിറ്റ് ഇടവേളകളിൽ മറ്റ് ട്രാൻസ്പോർട്ട് ബസുകൾക്കും പെർമിറ്റ് നൽകിയതോടെയാണ് പ്രതിസന്ധിയിലായതെന്നും തൊഴിലാളികൾ പറയുന്നു. മൂന്ന് സർവീസാണ് ഉണ്ടായിരുന്നതെന്നും നേരത്തെ ഒരു സർവീസ് നേരത്തെ നിർത്തിയെന്നും പറയുന്നു. ഇനി ഈ റൂ‌ട്ടിൽ നാല് കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമേ ഈ റൂട്ടിൽ അവശേഷിക്കുന്നുള്ളൂ. പ്രദേശത്തെ താമസക്കാര്‍ക്ക് യാതൊരു പ്രതിഫലവും വാങ്ങാതെ പലചരക്ക് സാധനങ്ങള്‍ എത്തിച്ച് നല്‍കാന്‍ ബസിലെ ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രാത്രി പത്തര കഴിഞ്ഞാൽ സുധാകരൻ വിളിയ്ക്കുന്ന കോളിൻ്റെ ടോണും ലാസ്യഭാവവും ഞങ്ങൾക്കറിയാം'; ഒന്നും പറയിപ്പിക്കരുതെന്ന് എച്ച് സലാം
ഓട്ടോറിക്ഷയോട് പ്രത്യേക കമ്പം; മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുമായി കടന്നുകളഞ്ഞ യുവാവിനെ പിടികൂടി