പിവി അൻവറിനെതിരെ കേസെടുക്കാൻ കോടതി അനുമതി തേടി ചേലക്കര പൊലീസ്

Published : Nov 13, 2024, 11:48 AM IST
പിവി അൻവറിനെതിരെ കേസെടുക്കാൻ കോടതി അനുമതി തേടി ചേലക്കര പൊലീസ്

Synopsis

പി.വി അൻവറിനെതിരെ കേസെടുക്കാൻ തൃശൂർ ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു.

കോഴിക്കോട് : നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി തേടി ചേലക്കര പൊലീസ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പി.വി അൻവറിനെതിരെ കേസെടുക്കാൻ തൃശൂർ ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു. കോടതിയുടെ അനുമതി ലഭിച്ചാൽ ഉടൻ കേസെടുക്കും. വാർത്താ സമ്മേളനം നടത്തരുതെന്ന് നോട്ടീസ് നൽകിയിട്ടും നിർദ്ദേശം ലംഘിച്ച് പിവി അൻവർ വാർത്ത സമ്മേളനം നടത്തിയെന്നാണ് കണ്ടെത്തൽ. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിവേകിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ഇന്നലെ വാർത്താ സമ്മേളനം തടയാനെത്തിയ തെരഞ്ഞെടുപ്പ് ഓഫീസറോട് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് തന്റെ വാർത്താ സമ്മേളനം തടയുന്നതെന്ന് പറഞ്ഞ് അൻവർ കയർക്കുകയായിരുന്നു. വാർത്താ സമ്മേളനം നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആവർത്തിച്ചാവശ്യപ്പെട്ടെങ്കിലും  ഉദ്യോഗസ്ഥരോട് തർക്കിച്ച് അൻവർ വാർത്താ സമ്മേളനം തുടർന്നു. തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങി.

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു