രഹസ്യവിവരം; മലപ്പുറത്തും കൊല്ലത്തും നടത്തിയ പരിശോധനയിൽ രാസലഹരിയുമായി മൂന്ന് പേർ അറസ്റ്റിൽ

Published : May 19, 2024, 04:10 PM IST
രഹസ്യവിവരം; മലപ്പുറത്തും കൊല്ലത്തും നടത്തിയ പരിശോധനയിൽ രാസലഹരിയുമായി മൂന്ന് പേർ അറസ്റ്റിൽ

Synopsis

കാളികാവ് റേഞ്ച് ഇൻസ്പെക്ട‌ർ എൻ നൗഫലിന്റെ സംഘമാണ് പ്രതികളെ പിടികൂടിയത്. സംഘത്തിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ഷിജുമോൻ ടി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് റെജി തോമസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ദിനേശ്, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽദാസ് ഇ, ഷംനാസ് സിടി, വനിത സിവിൽ എക്സൈസ് ഓഫീസർ സജിനി തുടങ്ങിയവരും ഉ‌ണ്ടായിരുന്നു. 

മലപ്പുറം: മലപ്പുറത്തും കൊല്ലത്തും രാസലഹരിയുമായി മൂന്ന് പേർ അറസ്റ്റിൽ. നിലമ്പൂർ ചന്തക്കുന്നിൽ നിന്ന് രണ്ടുപേരും കൊട്ടാരക്കരയിൽ നിന്ന് ഒരാളുമാണ് അറസ്റ്റിലായത്. ഷാമിൽ വി, മുമ്മുള്ളി സ്വദേശി അമീൻ റാഷിദ് സി എന്നിവരാണ് ചന്തക്കുന്നിൽ നിന്ന് പിടിയിലായ പ്രതികൾ. ഇവരിൽ നിന്ന് 31 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡും നിലമ്പൂർ എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സ്‌കൂട്ടറിലെത്തിയ യുവാക്കളിൽ നിന്ന് രാസ ലഹരി പിടിച്ചെടുത്തത്. 

കാളികാവ് റേഞ്ച് ഇൻസ്പെക്ട‌ർ എൻ നൗഫലിന്റെ സംഘമാണ് പ്രതികളെ പിടികൂടിയത്. സംഘത്തിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ഷിജുമോൻ ടി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് റെജി തോമസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ദിനേശ്, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽദാസ് ഇ, ഷംനാസ് സിടി, വനിത സിവിൽ എക്സൈസ് ഓഫീസർ സജിനി തുടങ്ങിയവരും ഉ‌ണ്ടായിരുന്നു. 

കൊട്ടാരക്കര നെടുവത്തൂരിൽ നടത്തിയ റെയ്ഡിൽ 4.73 ഗ്രാം എംഡിഎംഎയും 8 ഗ്രാം കഞ്ചാവും പിടികൂടി. കൊല്ലം ഈസ്റ്റ് സ്വദേശി ആശിഷ് ശ്രീകുമാർ ആണ് പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. റെയ്‌ഡിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷിലു, ഗിരീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാകേഷ്, രാഹുൽ, ജ്യോതി, ജിനു, ബാലു, വിഷ്ണു, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വിവേക്, വനിത സിവിൽ എക്സൈസ് ഓഫീസർ അർച്ചന കുമാരി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുബീൻ എന്നിവർ പങ്കെടുത്തു.

പ്രവാസികൾക്ക് ആശ്വാസം; ഈ സെക്ടറിൽ പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്, ജൂ​ൺ മു​ത​ൽ ആരംഭിക്കും

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി
ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി