വിവാഹ വാഗ്ദാനം നല്‍കി 14 കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

Published : Mar 22, 2019, 09:22 PM ISTUpdated : Mar 23, 2019, 06:47 PM IST
വിവാഹ വാഗ്ദാനം നല്‍കി 14 കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

Synopsis

കഴിഞ്ഞ ഏഴു മാസമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്

ചെങ്ങന്നൂര്‍: വിവാഹ വാഗ്ദാനം നല്‍കി 14 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ ചെങ്ങന്നൂര്‍ പൊലീസ് പിടികൂടി. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തോട്ടിയാട്ട് മാതിരംപള്ളി വീട്ടില്‍ സന്ദീപ് സണ്ണി (24) യെയാണ് ചെങ്ങന്നൂര്‍ സിഐ ജെ സന്തോഷ്‌കുമാര്‍, എസ്‌ഐ എസ് വി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

കഴിഞ്ഞ ഏഴു മാസമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതിക്കെതിരെ പോക്‌സോ വകുപ്പു പ്രകാരമാണ് കേസ് എടുത്തിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. കഞ്ചാവു വില്‍പ്പന ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ് സന്ദീപ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷനിലെ ശാന്തികവാടം പ്രവർത്തനം അവതാളത്തിൽ; സമരവുമായി സിപിഎം, സത്യ​ഗ്രഹം തുടങ്ങി
മാനന്തവാടിയില്‍ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയതിന്റെ കാരണം കണ്ടെത്തി പൊലീസ്, 'ആഭരണം അഴിക്കുന്നതിനിടെ കുട്ടി കരഞ്ഞു, കുട്ടിയെ കയറ്റി വണ്ടി വിട്ടു'