ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം രൂക്ഷം; കട്ടച്ചിറ പള്ളി കളക്ടര്‍ ഏറ്റെടുത്തു

By Web TeamFirst Published Mar 22, 2019, 8:53 PM IST
Highlights

പള്ളിയിൽ അതിക്രമിച്ചു കയറുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത ഓർത്തഡോക്‌സ് വിഭാഗത്തിൽപ്പെട്ടവരെ അറസ്റ്റു ചെയ്യണമെന്നും ഹൈക്കോടതി വിധി നടപ്പാക്കണമെന്നും യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു

കായംകുളം: കട്ടച്ചിറ സെന്‍റ് മേരീസ് പള്ളി രണ്ടു മാസത്തേക്ക് കളക്ടർ ഏറ്റെടുത്തു. ഇന്ന് കളക്ട്രേറ്റിൽ ഇരുവിഭാഗവും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമാകാതെ വന്നതിനെ തുടർന്നാണ് പളളി കളക്ടർ ഏറ്റെടുത്തത്. എന്നാൽ പള്ളിയിൽ അതിക്രമിച്ചു കയറുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത ഓർത്തഡോക്‌സ് വിഭാഗത്തിൽപ്പെട്ടവരെ അറസ്റ്റു ചെയ്യണമെന്നും ഹൈക്കോടതി വിധി നടപ്പാക്കണമെന്നും യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കും വരെ പള്ളിക്കു സമീപം നടന്നു വരുന്ന പ്രാർത്ഥനായജ്ഞം തുടരുമെന്ന് വൈദീക ട്രസ്റ്റിസ്ലീബാ മോർ വട്ട വേലിൽ കോർ എപ്പിസ്കോപ്പ അറിയിച്ചു. 

ഹൈക്കോടതി നിർദ്ദേശിച്ച വൈദികനെ അംഗീകരിക്കുമെന്നും പള്ളിയും മറ്റും നിലവിലുള്ള ട്രസ്റ്റി ഷെവലിയാർ അലക്സ് എം ജോർജ്ജിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കാണെന്നും അദ്ദേഹം പറഞ്ഞു. ഓർത്തഡോക്സ് വിഭാഗത്തിലെ വൈദികരുൾപ്പെടെയുള്ള നൂറ്റമ്പതോളം പേർ പൂട്ടു തകർത്ത് പള്ളിയിൽ കയറിയത് പൊലീസ് ഉൾപ്പെടെയുള്ള അധികാരികളുടെ സാന്നിധ്യത്തിലാണ്. പള്ളിയിലെ തങ്ങളുടെ തിരുമേനിമാരുടെ ചിത്രങ്ങൾ നശിപ്പിക്കുകയും തങ്ങൾ ബഹുമാനിക്കുന്ന പതാക കത്തിക്കുകയും ചെയ്തിട്ടം അധികാരികൾ മൗനം പാലിച്ചു. തെക്കൻ മേഖലയിൽ യാക്കോബായ വിശ്വാസികൾ കുറവാ യതിനാൽ വോട്ടിനു വേണ്ടി തങ്ങളെ തകർക്കാൻ ശ്രമിക്കരുത്. കളക്ടർ ഹൈക്കോടതി വിധി നടപ്പാക്കണംപള്ളിയുടെ താക്കോൽ ട്രസ്റ്റിക്കുനൽകണം. അതുവരെ പ്രാർത്ഥനായജ്ഞം തുടരും. ഈ ധർമ്മസമരത്തിൽ യാക്കോബായ സുറിയാനി സഭ കട്ടച്ചിറയിലെ വിശ്വാസികൾക്ക് പരിപൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

click me!