ലക്ഷങ്ങളുടെ എടിഎം തട്ടിപ്പ്; ദില്ലിയിലെ എടിഎമ്മില്‍ നിന്ന് ചേര്‍ത്തല സ്വദേശിയുടെ അക്കൗണ്ടിലെ പണം നഷ്ടമായി

By Web TeamFirst Published Mar 16, 2019, 10:11 PM IST
Highlights

കേരളത്തിനു പുറത്തുള്ള എ ടി എമ്മില്‍ നിന്നും ഫെബ്രുവരി എട്ടു മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് പണം പിന്‍വലിച്ചിരിക്കുന്നത്. പണം പിന്‍വലിച്ചതായുള്ള മെസ്സേജുകള്‍ ഫോണിലേക്കെത്തിയിരുന്നെങ്കിലും ഇതു ശ്രദ്ധിച്ചിരുന്നില്ല

ചേര്‍ത്തല: എ ടി എം വഴി ബാങ്ക് അക്കൗണ്ടില്‍ നിന്നും ഉടമയറിയാതെ പണം നഷ്ടപെട്ടതായി പരാതി. പള്ളിപ്പുറം പുളിക്കശ്ശേരി മനോജ്കുമാറിന്റെ ചേര്‍ത്തല ഗാന്ധി ബസാര്‍ ഷോപ്പിങ് കോംപ്ലക്‌സിലെ എസ് ബി ഐ ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പലതവണയായി 2,38000 രൂപാ നഷ്ടപെട്ടിരിക്കുന്നത്. 15ന് ബാങ്കില്‍ അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിക്കാനെത്തിയപ്പോഴാണ് തട്ടിപ്പു കണ്ടെത്തിയത്.

കേരളത്തിനു പുറത്തുള്ള എ ടി എമ്മില്‍ നിന്നും ഫെബ്രുവരി എട്ടു മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് പണം പിന്‍വലിച്ചിരിക്കുന്നത്. പണം പിന്‍വലിച്ചതായുള്ള മെസ്സേജുകള്‍ ഫോണിലേക്കെത്തിയിരുന്നെങ്കിലും ഇതു ശ്രദ്ധിച്ചിരുന്നില്ല. ദില്ലിയിലുള്ള എ ടി എമ്മില്‍ നിന്നാണു തുക പിന്‍വലിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതു കാട്ടി മനോജ്കുമാര്‍ ബാങ്ക് അധികൃതര്‍ക്കും ചേര്‍ത്തല പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ എസ് ബി ഐ സൈബര്‍വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഇതിനുശേഷമെ എന്താണു സംഭവിച്ചതെന്നു വ്യക്തമാകുകയുള്ളുവെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. പൊലീസും ബാങ്കില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. അതിനുശേഷമേ അന്വേഷണത്തിലേക്കു കടക്കുകയുള്ളു.

click me!