ചെറുവണ്ണൂർ മേൽപ്പാലം: ഗർഡർ സ്ഥാപിക്കുന്നതിനായി നവംബർ 9 മുതൽ 12 വരെ ഗതാഗത നിരോധനം, ബദൽ മാർഗങ്ങൾ ഇവ

Published : Nov 06, 2026, 07:30 PM IST
road work

Synopsis

ചരക്ക് വാഹനങ്ങളും ദീർഘദൂര ബസുകളും ദേശീയപാത 66 വഴിയും, മറ്റ് വാഹനങ്ങൾ പന്തീരാങ്കാവ്, രാമനാട്ടുകര തുടങ്ങിയ ബദൽ മാർഗ്ഗങ്ങളിലൂടെയും യാത്ര ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ചെറുവണ്ണൂർ: കോഴിക്കോട് നഗരപാത വികസന പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂർ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനായി ഫറോക്ക് പുതിയപാലം മുതൽ ചെറുവണ്ണൂർ ജംഗ്ഷൻ വരെയുള്ള റോഡിൽ നവംബർ 9 രാത്രി 10 മണി മുതൽ നവംബർ 12 രാത്രി 12 മണി വരെ പൂർണമായും ഗതാഗതം നിരോധിക്കും. ഗതാഗത നിരോധന കാലയളവിൽ വാഹനങ്ങൾക്ക് ബദൽ മാർഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചരക്ക് വാഹനങ്ങൾ, കണ്ടെയ്‌നർ വാഹനങ്ങൾ, മൾട്ടി ആക്സിൽ ബസുകൾ എന്നിവ വെങ്ങളം–രാമനാട്ടുകര ദേശീയപാത 66 വഴി പോകണം. മലപ്പുറം, കൊണ്ടോട്ടി, തൃശൂർ, യൂണിവേഴ്സിറ്റി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പന്തീരാങ്കാവ്–തൊണ്ടയാട് വഴി കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കണം.

കടലുണ്ടി, ഫറോക്ക്, ചാലിയം ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഫറോക്ക് ചുങ്കം വഴി അഴിഞ്ഞിലം ജംഗ്ഷനിലെത്തി പന്തീരാങ്കാവ്–തൊണ്ടയാട് വഴി കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കണം. കോഴിക്കോട് നഗരത്തിൽ നിന്ന് മലപ്പുറം, തൃശൂർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ തൊണ്ടയാട് ദേശീയപാത 66 വഴി യാത്ര ചെയ്യണം. ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിൽ നിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അരീക്കാട്–ഒളവണ്ണ–പന്തീരാങ്കാവ് വഴിയും പാളയം, ബീച്ച്, റെയിൽവേ ഭാഗങ്ങളിൽ നിന്ന് ഫറോക്കിലേക്ക് പോകുന്ന വാഹനങ്ങൾ മാങ്കാവ്– മാത്തറ - പന്തീരാങ്കാവ് വഴിയും സഞ്ചരിക്കണം.

ദീർഘദൂര ബസ് സർവീസുകൾക്കും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പാലക്കാട്, തൃശൂർ ഭാഗങ്ങളിൽ നിന്നുള്ള ദീർഘദൂര ബസുകൾ രാമനാട്ടുകര ബസ് സ്റ്റാൻഡിൽ പ്രവേശിച്ച ശേഷം പന്തീരാങ്കാവ് ദേശീയപാത 66 വഴി നഗരത്തിലേക്ക് കടക്കണം. തിരുവനന്തപുരം–എറണാകുളം–കാസർഗോഡ് റൂട്ടിലെ കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾ ദേശീയപാത 66 വഴി സർവീസ് നടത്തണം.മലപ്പുറം, മഞ്ചേരി, നിലമ്പൂർ, വേങ്ങര, തിരൂർ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ രാമനാട്ടുകര സ്റ്റാൻഡിൽ പ്രവേശിച്ച ശേഷം എയർപോർട്ട് റോഡ് ജംഗ്ഷൻ–പന്തീരാങ്കാവ്–മാത്തറ -മാങ്കാവ് വഴി നഗരത്തിലേക്ക് പ്രവേശിക്കണം. നഗരത്തിൽ നിന്ന് തിരികെ പോകുന്ന ബസുകൾ മീഞ്ചന്ത–അരീക്കാട്–ഒളവണ്ണ–പന്തീരാങ്കാവ്–രാമനാട്ടുകര സ്റ്റാൻഡ് വഴി സഞ്ചരിക്കണം.

കടലുണ്ടി, ചാലിയം, കരുവൻതുരുത്തി, ഫറോക്ക് ഭാഗങ്ങളിൽ നിന്ന് കോഴിക്കോട് നഗരത്തിലേക്ക് വരുന്ന സിറ്റി ബസുകൾ ചെയിൻ സർവീസായി കോയാസ് ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കുകയും അവിടെ നിന്ന് ആരംഭിക്കുകയും വേണം. നഗരത്തിൽ നിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകുന്ന സിറ്റി ബസുകൾ ചെറുവണ്ണൂർ ജംഗ്ഷന് സമീപം സർവീസ് അവസാനിപ്പിച്ച് ആരംഭിക്കണം. ബേപ്പൂർ–ബി.സി. റോഡ് ജംഗ്ഷൻ വഴി ഫറോക്കിലേക്ക് പോകുന്ന ബസുകൾ ചെറുവണ്ണൂർ–കൊളത്തറ റോഡിൽ സർവീസ് അവസാനിപ്പിച്ച് ആരംഭിക്കണം.പന്തീരാങ്കാവ് ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ പോലീസ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടിയുടെ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എംഡിഎംഎ കേസിൽ ഡോക്ടർ അറസ്റ്റിൽ; ലഹരി ഉപയോഗം പതിവാക്കിയ ആളെന്ന് പൊലീസ്
കോട്ടൂരിൽ ആദിവാസി ഊരിന് സമീപം കാട്ടാനയെ ചരിഞ്ഞ നിലയിൽ, അന്വേഷണം ആരംഭിച്ച് വനംവകുപ്പ്