കോട്ടൂരിൽ ആദിവാസി ഊരിന് സമീപം കാട്ടാനയെ ചരിഞ്ഞ നിലയിൽ, അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

Published : Nov 06, 2026, 01:58 PM IST
wild elephant death

Synopsis

തിരുവനന്തപുരം കോട്ടൂർ അണകാൽ വനമേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമല്ലാത്തതിനാൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. വന്യജീവി ശല്യം രൂക്ഷമായ പ്രദേശത്താണ് സംഭവം നടന്നിരിക്കുന്നത്.

തിരുവനന്തപുരം: കോട്ടൂർ അണകാൽ വനമേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. രാവിലെ അണകാൽ ആദിവാസി ഊരിലെ നിവാസികളാണ് കാട്ടാനയുടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പ്രദേശവാസികൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് വനപാലകരും ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.

ആനയുടെ മരണകാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ലെന്നും വിശദമായ പരിശോധനകൾക്ക് ശേഷമേ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ലഭ്യമാകൂ. മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുന്നതിനായുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. വെറ്ററിനറി സർജന്മാരുടെ നേതൃത്വത്തിലുള്ള സംഘം പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ആനയുടെ മൃതദേഹം ചട്ടപ്രകാരം വനത്തിനുള്ളിൽ തന്നെ മറവ് ചെയ്യും. വന്യജീവി സംഘർഷം നിലനിൽക്കുന്ന മേഖലയായതിനാൽ സംഭവത്തിൽ വനംവകുപ്പ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

പ്രദേശത്ത് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തുന്നത് പതിവായിരുന്നു. രാത്രികാലങ്ങളിൽ കാട്ടാനകൾ വീട്ടുപടിക്കൽ വരെ എത്തുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു. സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ പോലും സാധിക്കാത്ത വിധം കടുത്ത ഭീതിയിലാണ് ഊരിലെ കുടുംബങ്ങൾ കഴിയുന്നത്. വ്യാപകമായ കൃഷിനാശവും മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ ഫെൻസിങ് ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ തകരാറിലായതാണ് ആനകൾ ജനവാസ മേഖലയിലേക്ക് എളുപ്പത്തിൽ ഇറങ്ങാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി. ആനമതിൽ ഉൾപ്പെടെയുള്ള ശാശ്വത പ്രതിരോധ മാർഗങ്ങൾ വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. പ്രശ്നം ഗുരുതരമായതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്ത് അടിയന്തര പരിശോധന നടത്തുകയും വന്യജീവി സംഘർഷം ഒഴിവാക്കാൻ പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍
മാല പൊട്ടിച്ച് മുങ്ങിയിട്ട് 15 വർഷം; പിടികിട്ടാപ്പുള്ളിയെ കളമശ്ശേരിയിൽ നിന്ന് പിടികൂടി ബേഡകം പൊലീസ്