വീടുകൾക്ക് സമീപം ഇറച്ചിക്കോഴികളുടെ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി

Published : Aug 24, 2020, 10:45 PM IST
വീടുകൾക്ക് സമീപം ഇറച്ചിക്കോഴികളുടെ  മാലിന്യം നിക്ഷേപിക്കുന്നതായി പരാതി

Synopsis

അസഹനീയമായ ദുർഗ്ഗന്ധം വമിച്ചതോടെയാണ് മാലിന്യ നിക്ഷേപം വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഇറച്ചിക്കോഴികളുടെ മാലിന്യങ്ങളും ചത്ത കോഴികളെയുമായിരുന്നു വലിയ ചാക്കുകളിലാക്കി നിക്ഷേപിച്ചത്.

ചാരുംമൂട്: ദേശീയ പാതയിൽ വീടുകൾക്ക് സമീപം മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. കൊല്ലം - തേനി ദേശീയ പാതയിൽ താമരക്കുളം നെടിയാണിക്കൽ ക്ഷേത്രത്തിനു വടക്കുവശമുള്ള വീടുകൾക്കു മുന്നിലാണ് ഇറച്ചിക്കോഴികളുടെ മാലിന്യങ്ങളും ചത്ത കോഴികളെയും വലിയ ചാക്കുകളിലാക്കി നിക്ഷേപിച്ചത്. 

ഇന്ന് രാവിലെ അസഹനീയമായ ദുർഗ്ഗന്ധം വമിച്ചതോടെയാണ് മാലിന്യ നിക്ഷേപം വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ദേശീയ പാതയിൽ ചാരുംമൂട് - താമരക്കുളം ഭാഗങ്ങളിൽ ഇത്തരത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ചാവടി ജംഗ്ഷന് വടക്ക് ഭാഗത്തും മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഴിമതി ഒരവകാശമായി മാറുന്ന സമൂഹം, കള്ളം പറയുന്നത് ഉത്തരവാദിത്തവുമെന്ന് കരുതുന്ന രാഷ്ട്രത്തലവൻമാരുള്ള കാലം: കെ ജയകുമാർ
ഒടുവിൽ സോണ നാട്ടിലെത്തി, മകളെ അവസാനമായി കണ്ട് മാതാപിതാക്കൾ, ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ