'പുയ്യാപ്ലയ്ക്ക്' ഒരുമിച്ച് കിട്ടി ആശിര്‍വാദം! വിവാഹ സദസ്സിൽ സൗഹൃദം പങ്കിട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും, ചടങ്ങിന് പ്രമുഖർ

Published : Jul 04, 2026, 08:25 PM IST
VD Satheesan

Synopsis

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ബാസ് അലി ശിഹാബ് തങ്ങളുടെ മകൻ സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങളുടെ വിവാഹ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഒരേ വേദിയിലെത്തി. ഇരുവരും ഒരുമിച്ച് വരന് ആശംസകൾ നേർന്നത് രാഷ്ട്രീയ കേരളത്തിൽ കൗതുകമായി.

മലപ്പുറം: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ബാസ് അലി ശിഹാബ് തങ്ങളുടെ മകൻ സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങളുടെ വിവാഹ ചടങ്ങിൽ പങ്കെുക്കാൻ ഒരേ വേദിയിൽ ഒത്തുകൂടി രാഷ്ട്രീയ രംഗത്തെ പ്രമുഖർ. നാളെ നടക്കാനിരിക്കുന്ന വിവാഹ ചടങ്ങുകളോട് അനുബന്ധിച്ച് പാണക്കാട് അബ്ബാസ് അലി തങ്ങളുടെ വീട്ടിൽ വെച്ചാണ് നേതാക്കൾ സൗഹൃദം പങ്കിട്ടത്. വിവാഹ സദസ്സിൽ ഒന്നിച്ച് എത്തിയവരിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഉൾപ്പെടുന്നു. ഇരുവരും ഒരുമിച്ചെത്തി പരസ്പരം സൗഹൃദം പങ്കിട്ട് വരന് ആശംസകൾ നേര്‍ന്നാണ് മടങ്ങിയത്.

ഇവരെ കൂടാതെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും നേതാക്കളും ഈ ചടങ്ങിൽ ഒപ്പമുണ്ടായിരുന്നു. പാണക്കാട് അബ്ബാസ് അലി തങ്ങളുടെ വസതിയിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള വിശിഷ്ട അതിഥികളെല്ലാം ഒരുമിച്ച് എത്തിയത്. നാളെയാണ് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങളുടെ വിവാഹം നടക്കുക.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരള എക്സ്പ്രസിൽ വന്നിറങ്ങിയ യുവതിയെ കണ്ടപ്പോൾ തന്നെ സംശയം, പരിശോധനയിൽ കയ്യോടെ പിടിയിലായി; 4 കിലോ കഞ്ചാവ് കണ്ടെടുത്തു
പാലയിൽ കോൺഗ്രസിന് ഞെട്ടൽ, വോട്ടെടുപ്പിൽ തോറ്റു, ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം വിട്ടുനൽകി; ചെയർപേഴ്സൺ ദിയ ബിനുവിനെതിരെ പ്രതിഷേധം