ചീഫ് സെക്രട്ടറി വിപി ജോയിയുടെ സഹോദരി വാഹനാപകടത്തില്‍ മരിച്ചു

Published : Apr 09, 2021, 10:48 PM IST
ചീഫ് സെക്രട്ടറി വിപി ജോയിയുടെ സഹോദരി വാഹനാപകടത്തില്‍ മരിച്ചു

Synopsis

ബൈപ്പാസിൽ കൂടത്തംപാറയ്ക്കടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ സഹോദരി മരിച്ചു. രാമനാട്ടുകര ഒളിക്കുഴിയിൽ വീട്ടിൽ സെലിൻ വി. പീറ്ററാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചത്.

കോഴിക്കോട്: ബൈപ്പാസിൽ കൂടത്തംപാറയ്ക്കടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ സഹോദരി മരിച്ചു. രാമനാട്ടുകര ഒളിക്കുഴിയിൽ വീട്ടിൽ സെലിൻ വി. പീറ്ററാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചത്.

വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം നടന്നത്. രാമനാട്ടുകരയിൽനിന്ന് കോഴിക്കോട് സ്റ്റാർകെയർ ആശുപത്രിയിലുള്ള മകളെ കാണാൻ വരുമ്പോൾ സെലിൻ ഓടിച്ച കാറും ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.

രാമനാട്ടുകര ഭാഗത്തേക്ക് സാധനങ്ങളുമായി പോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇടിച്ചത്. കാറിൽ സെലിൻമാത്രമേ ഉണ്ടായിരുന്നുള്ളൂ. സെലിനെ ഉടൻ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്.കരിപ്പൂർ വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോളർ മാക്സിസിന്റെ ഭാര്യയാണ് .

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുറ്റം തെളിഞ്ഞു, കൊല്ലത്ത് 5 യുവാക്കൾക്ക് 20 വർഷം വീതം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; കോടതി വിധി രാസലഹരി കേസിൽ
പണം ചോദിച്ചപ്പോൾ കൊടുത്തില്ല, സ്വർണമാല പിടിച്ചുപറിച്ചു; പിന്നാലെ പണവും തട്ടി കടന്ന പ്രതികൾ അറസ്റ്റിൽ