
ആലപ്പുഴ: എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാർത്ഥിക്ക് കടന്നൽകുത്തേറ്റ് പരിക്ക്. ചേർത്തല സെന്‍റ്മേരീസ് സ്കൂൾ വിദ്യാർഥിയായ നഗരസഭ 20ാം വാർഡ് ചിറയിൽ അജയന്‍റെ മകൾ ആരതിയാണ് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്നലെ ഉച്ചയ്ക്ക് ഇ കെ കവലക്ക് സമീപം വച്ചായിരുന്ന കടന്നൽ ആക്രമണമുണ്ടായത്. നൂറിലേറെ കടന്നലുകളുടെ കുത്തേറ്റിട്ടുണ്ട്. ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് കുട്ടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam